വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...
വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത.
അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ലക്ഷ്യമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. ചിലപ്പോഴൊക്കെ മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്.
വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. അത്തരത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് ഏറ്റവും പ്രധാനം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും പ്രോട്ടീന്‍ കൂടുതലും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വ്യത്യാസം കാണാന്‍ കഴിയും. ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിന്‍റെ ഭാഗമാക്കാം.
രണ്ട്...
എയ്റോബിക് വ്യായാമങ്ങൾ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് അമിത കലോറി എരിച്ചുകളയാന്‍ സഹായിക്കും. അങ്ങനെ വയറിലെ കൊഴുപ്പ് കുറയാൻ അത് സഹായമാകും. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം.
മൂന്ന്...
വയര്‍ കുറയ്ക്കാനായി ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും.
നാല്...
വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
അഞ്ച്...
സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. അതുപോലെ തന്നെ, ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ വിശപ്പ് അനുഭവപ്പെടും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും വണ്ണം കൂടാന്‍ കാരണമാവുകയും ചെയ്യും. ഉറക്കം വേണ്ടത്ര ഇല്ലാത്തവരില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രയാസമാണ്. അതിനാൽ, വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Also Read: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കുടിക്കാം ഈ ജ്യൂസുകള്‍...
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona