പാളത്തിന് സമീപം കാട്ടാന, ഇത് കണ്ട് ലോക്കോ പൈലറ്റ് ചെയ്തത്...

രണ്ടാമതൊന്നും ആലോചിക്കാതെ ആ കാട്ടാനയെ രക്ഷിക്കുന്നതിനായി ദുരൈ, എമര്‍ജന്‍സി ബ്രേക്ക് വലിക്കുകയായിരുന്നു. കാട്ടാന കാട്ടിലേക്ക് മടങ്ങുന്നതുവരെ ട്രെയിന്‍ നിര്‍ത്തി അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു. 

Loco Pilots Halt Train To Save Elephant Near Railway Track

ഒരു കാട്ടാനയെ രക്ഷിച്ച ലോക്കോ പൈലറ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. നിരവധി പേരാണ് ലോക്കോ പൈലറ്റായ ഡി. ദുരൈയെ ആശംസിച്ചിരിക്കുന്നത്. കാടിന് നടുവിലൂടെയുള്ള റെയില്‍ പാളങ്ങളിലൂടെ ട്രെയിന്‍ ഓടിക്കുമ്പോഴാണ് ട്രാക്കില്‍ ഒരു കാട്ടാന നില്‍ക്കുന്നത് ദുരൈ ശ്രദ്ധിച്ചത്. 

രണ്ടാമതൊന്നും ആലോചിക്കാതെ ആ കാട്ടാനയെ രക്ഷിക്കുന്നതിനായി ദുരൈ, എമര്‍ജന്‍സി ബ്രേക്ക് വലിക്കുകയായിരുന്നു. കാട്ടാന കാട്ടിലേക്ക് മടങ്ങുന്നതുവരെ ട്രെയിന്‍ നിര്‍ത്തി അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ പി. കുമാര്‍ വീഡിയോയായി പകർത്തുകയായിരുന്നു..

ഇന്ത്യന്‍ റെയില്‍വേയുടെ അലിപുര്‍ദുവാര്‍ ഡിവിഷനാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്.  'ലോക്കോപൈലറ്റ് ഡി.ദുരൈയുടെയും അസിസ്റ്റന്റ് ലോക്കോപൈലറ്റ് പി. കുമാറിന്റെയും നിയന്ത്രണത്തില്‍ 03150Dn കാഞ്ചന്‍-കന്യ എക്‌സ്പ്രസ് ഇന്ന് 17.45 മണിക്ക് യാത്ര നടത്തുമ്പോൾ നാഗരികട-ചല്‍സയ്ക്കിടയില്‍ കെഎം 72/1 ലെ ട്രാക്കിനരികില്‍ ഒരു കാട്ടാന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്തോടെ അതിനെ സംരക്ഷിക്കുന്നതിനായി എമര്‍ജന്‍സി ബ്രേക്ക് വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി അവർ കാട്ടാനയെ രക്ഷിച്ചു....'  - എന്നാണ് റെയില്‍വേയുടെ ട്വീറ്റ്.

വീഡിയോ ട്വിറ്ററില്‍ അപ്പ്‌ലോഡ് ചെയ്ത്, മിനിറ്റുകള്‍ക്കുള്ളില്‍, നിരവധി പേര്‍ അത് റീട്വീറ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. 

 

Latest Videos
Follow Us:
Download App:
  • android
  • ios