വിവാഹത്തിന് മുമ്പേ കൗണ്‍സിലിംഗ് തേടേണ്ടവര്‍ ഇതാ ഇവരാണ്...
വിവാഹം തീരുമാനിച്ചവര്‍ തമ്മില്‍ സംസാരിക്കുന്നത് നല്ലതാണെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ചിലരുണ്ട്, സംസാരിച്ച് തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങളൊന്നും കാണില്ല, എന്നാല്‍ സംസാരം അവസാനിപ്പിക്കുമ്പോഴേക്ക് വഴക്കായിരിക്കും
ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ഫാമിലി കൗണ്‍സിലിംഗ് ഏറെ ഫലപ്രദമാകാറുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും വിവാഹത്തിന് മുമ്പ് തന്നെ കൗണ്‍സിലിംഗ് ആവശ്യമായി വരാറുണ്ട്. ഇത് ഏതെല്ലാം സാഹചര്യത്തിലാണ് ആവശ്യമായി വരാറ് എന്ന് മനസിലാക്കാം.
ഒന്ന്...
വിവാഹിതരാകാന്‍ പോകുന്നവര്‍ തമ്മില്‍ വിവാഹത്തിന് മുമ്പും ആശയസംവാദങ്ങളും കുശലാന്വേഷണങ്ങളുമെല്ലാം നടക്കാറുണ്ട്. പ്രത്യേകിച്ച് ഈ പുതിയ കാലത്ത് അതൊരു മോശം വിഷയമായേ കണക്കാക്കാന്‍ പാടുള്ളതല്ല. എന്നാല്‍ പരസ്പരം സംസാരിക്കാന്‍ വൈമനസ്യം തോന്നുന്നവരാണെങ്കില്‍ അവര്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് തേടുന്നതാണ് നല്ലത്.
രണ്ട്...
വിവാഹം തീരുമാനിച്ചവര്‍ തമ്മില്‍ സംസാരിക്കുന്നത് നല്ലതാണെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ചിലരുണ്ട്, സംസാരിച്ച് തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങളൊന്നും കാണില്ല, എന്നാല്‍ സംസാരം അവസാനിപ്പിക്കുമ്പോഴേക്ക് വഴക്കായിരിക്കും.
ഇത്തരക്കാരും വിവാഹത്തിന് മുമ്പേ തന്നെ കൗണ്‍സിലിംഗ് തേടുന്നതാണ് ഉത്തമം.
മൂന്ന്...
ഏത് വിഷയത്തില്‍ സംസാരിച്ചാലും അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്ന അവസ്ഥയാണെങ്കിലും കൗണ്‍സിലിംഗ് തന്നെയാണ് പരിഹാരം. കാരണം, വിവാഹത്തിന് ശേഷവും ഈ പ്രശ്‌നം അതുപോലെ തന്നെ തുടര്‍ന്നേക്കാം.
നാല്...
വിവാഹം എന്നാല്‍ പരസ്പര സമ്മതപ്രകാരമുള്ള ഒരു ധാരണ കൂടിയാണ്. ഇതില്‍ ഒരാള്‍, മറ്റൊരാളുടെ ഇഷ്ടങ്ങള്‍ മനസിലാക്കുകയും അതിന് പരിഗണന നല്‍കുകയും കൂടി വേണ്ടി വരും. എന്നാല്‍ ചിലരുണ്ട്, ഒരു സാഹചര്യത്തിലും സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കുകയില്ല.
ഇത്തരക്കാരാണെങ്കിലും വിവാഹപൂര്‍വ്വ കൗണ്‍സിലിംഗിന് വിധേയരാകുന്നത് നല്ലതാണ്.
അഞ്ച്...
പരസ്പരം രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുവെന്ന് തോന്നിയാല്‍ വിവാഹത്തിന് മുമ്പ് തന്നെ സ്ത്രീക്കും പുരുഷനും കൗണ്‍സിലിംഗിന് വിധേയരാകാം. കാരണം, വിശ്വാസമെന്നത് ദാമ്പത്യത്തില്‍ പ്രധാനമാണ്. അത് നഷ്ടപ്പെടുന്നതിന് അനുസരിച്ച് വീണ്ടെടുക്കല്‍ ഏറെ ശ്രമകരവുമാണ്.