ലൈലാക് എത്തിനിക്ക് വെയറില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍
മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. അടുത്തിടെ ഓറഞ്ച് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
നിരവധി ആരാധരുള്ള യുവ ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്ന്ന് അഭിനയത്തിലെത്തിയ താരം. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ജാന്‍വിയുടെ ജിം വസ്ത്രം വരെ ഇന്ന് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയമാണ്.
മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. അടുത്തിടെ ഓറഞ്ച് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ ഒരു എത്തിനിക്ക് വെയറില്‍ തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലൈലാക് നിറത്തിലുള്ള എത്തിനിക്ക് കോ- ഓര്‍ഡ് സെറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിറയെ വര്‍ക്കുകളുള്ള ചോളിയോടൊപ്പം ശറാറയും ഷീര്‍ ദുപ്പട്ടയുമാണ് താരം പെയര്‍ ചെയ്തത്. മിനിമല്‍ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്.
'ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കായ 'മിലി' ആണ് ജാൻവി കപൂറിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മികച്ച ഒരു സിനിമാനുഭവമായിരിക്കും റീമേക്കിലും എന്ന് സൂചിപ്പിര്രുന്ന 'മിലി'യുടെ ട്രെയിലര്‍ അടുത്തിടെ ആണ് പുറത്തുവിട്ടത്. എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Also Read: കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും മൂന്ന് പഴങ്ങള്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...