കൊവിഡ് പ്രതിസന്ധിക്കിടെ തൊഴിലാളികള്‍ക്ക് ഭക്ഷണവിതരണം; ചിത്രം പങ്കുവച്ച് നടി
ഉപജീവനത്തിന് മാര്‍ഗമില്ലാതെ ദുരിതത്തിലായിരിക്കുന്ന സഹജീവികള്‍ക്ക് സഹായമെത്തിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവും കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. വിശക്കുന്നവന് ഭക്ഷണമെത്തിച്ച് കൊടുക്കുന്നത് സമാധാനത്തിലേക്കുള്ള പാത തുറക്കുമെന്ന മദര്‍ തെരേസയുടെ വാചകം കടമെടുത്ത് കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്
കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തിലാണ് രാജ്യം. അതിശക്തമായ രണ്ടാം തരംഗത്തില്‍ ആരോഗ്യമേല അടക്കം വിവിധ മേഖലകള്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല സംസ്ഥാനങ്ങളിലും മിനി ലോക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ഇതിനിടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അനേകം പേര്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവലസ്ഥയിലുമെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ആളുകള്‍ക്കായി പലയിടങ്ങളിലും സന്നദ്ധ സംഘടനകളും വ്യക്തികളും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. റേഷന്‍ വിതരണം, ഭക്ഷണവിതരണം എല്ലാം ഇതിലുള്‍പ്പെടുന്നു. ഇങ്ങനെ തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുന്ന 'റോട്ടി ബാങ്ക്' എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.
മുംബൈ മുന്‍ പൊലീസ് കമ്മീഷ്ണര്‍ ഡി ശിവാനന്ദന്റെ നേതൃത്വത്തിലാണ് 'റോട്ടി ബാങ്ക്' പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കൊപ്പം തൊഴിലാളികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലുമെല്ലാം പങ്കാളി ആയിരിക്കുകയാണ് ജാക്വിലിന്‍. ഈ പ്രതിസന്ധി കാലത്ത് സെലിബ്രിറ്റികള്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ നടത്തുന്നതും അത് പൊതുമധ്യത്തില്‍ പങ്കുവയ്ക്കുന്നതുമെല്ലാം മാതൃകാപരമായ കാര്യമാണ്.
ഉപജീവനത്തിന് മാര്‍ഗമില്ലാതെ ദുരിതത്തിലായിരിക്കുന്ന സഹജീവികള്‍ക്ക് സഹായമെത്തിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവും കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. വിശക്കുന്നവന് ഭക്ഷണമെത്തിച്ച് കൊടുക്കുന്നത് സമാധാനത്തിലേക്കുള്ള പാത തുറക്കുമെന്ന മദര്‍ തെരേസയുടെ വാചകം കടമെടുത്ത് കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ജാക്വിലിന്റെ നല്ല മനസിന് നന്ദി അറിയിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona