Mrs World 2022 : 50,000 ഡയമണ്ടുകളും പേളുകളും പതിച്ച ഔട്ട്ഫിറ്റ്; മിസിസ് വേൾഡ് മത്സരത്തിൽ താരമായി നവ്ദീപ് കൗർ

2022 മിസിസ് വേൾഡ‍് മത്സരത്തിൽ വിജയിയായത് അമേരിക്കയുടെ ഷായ്ലിൻ ഫോർ‍ഡ് ആണ്. മിസിസ് യുഎഇയും മിസിസ് ജോർദാനും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. 

India s Navdeep Kaur Wins Best National Costume At Mrs World 2022

2022 മിസിസ് വേൾഡ‍് മത്സരത്തിൽ (Mrs World 2022) അവസാന പതിനഞ്ചുപേരിലിടം നേടിയ ഒരു ഇന്ത്യക്കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നവ്ദീപ് കൗർ (Navdeep Kaur) എന്ന ഇന്ത്യക്കാരി കോസ്റ്റ്യൂം റൗണ്ടിൽ ധരിച്ച വസ്ത്രമാണ് വാർത്തകളിലിടം നേടാന്‍ കാരണം. കോസ്റ്റ്യൂം റൗണ്ടിൽ നവ്ദീപ് ധരിച്ച ഔട്ട്ഫിറ്റാണ് മികച്ച നാഷണൽ കോസ്റ്റ്യൂം (Best National Costume) ആയി തിരഞ്ഞെടുക്കപ്പെട്ടത്. 

രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പ്രതിനിധീകരിക്കും വിധത്തിലാണ് നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ വസ്ത്രം ധരിക്കേണ്ടത്. എ​ഗ്​ഗീ ജാസ്മിൻ ഡിസൈൻ ചെയ്ത ​ഗോൾഡ് നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് നവ്ദീപ് ധരിച്ചത്. യോ​ഗാസനപ്രകാരമുള്ള കുണ്ഡലിനി ചക്രയെ ആസ്പദമാക്കിയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 50,000ത്തോളം ഡയമണ്ട് കല്ലുകളാണ് വസ്ത്രം ഡിസൈൻ ചെയ്യാനായി ഉപയോ​ഗിച്ചിരിക്കുന്നത്. കൂടാതെ പേളുകൾ, ക്രിസ്റ്റലുകൾ തുടങ്ങിയവയും ഔട്ട്ഫിറ്റിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ബ്രോക്കേഡ്, കൊറിയൻ സീക്വിൻ ഫാബ്രിക് തുടങ്ങിയവ വസ്ത്ര നിർമാണത്തിനായി ഉപയോ​ഗിച്ചിരിക്കുന്നു. 

 

2022 മിസിസ് വേൾഡ‍് മത്സരത്തിൽ വിജയിയായത് അമേരിക്കയുടെ ഷായ്ലിൻ ഫോർ‍ഡ് ആണ്. മിസിസ് യുഎഇയും മിസിസ് ജോർദാനും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. യുഎസ്എയിലെ ലാസ് വേ​ഗാസിൽ വച്ചാണ് മിസിസ് വേൾ‍ഡ് മത്സരം നടന്നത്. 

 

2021ലെ മിസിസ് ഇന്ത്യാ വേൾ‍ഡ് ടൈറ്റിൽ നേടിയ നവ്ദീപ് ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് മിസിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. 2014ൽ കമൽദീപ് സിങ്ങിനെ വിവാഹം കഴിച്ച നവ്ദീപിന് അഞ്ച് വയസ്സുകാരിയായ മകളുമുണ്ട്.

 

Also Read: ഹർനാസിനായി ഗൗണ്‍ ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Latest Videos
Follow Us:
Download App:
  • android
  • ios