രാജ്യം ആഘോഷിച്ച വിവാഹം; ഇപ്പോഴിതാ വേർപിരിയാനൊരുങ്ങി ഐഎഎസ് ദമ്പതികൾ
ദമ്പതികളുടെ വിവാഹ മോചന വാർത്ത ഇതിനോടകം പലരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിൽ ഇരുവരുടേയും തീരുമാനം അപ്രതീക്ഷിതമായിരുന്നു. ജയ്‌പൂരിലെ കുടുംബ കോടതിയിലാണ് ഉഭയ സമ്മതപ്രകാരം ടിനയും അതറും വിവാഹ മോചനത്തിന് അപേക്ഷ നൽകിയത്.
2015 സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ ഖാനും തമ്മിലുള്ള വിവാഹം രാജ്യമാകെ ചർച്ച ചെയ്ത ഒന്നായിരുന്നു. ഇപ്പോഴിതാ ആ ഐഎഎസ് ദമ്പതികൾ വേർപിരിയാനൊരുങ്ങുന്നു.
ദമ്പതികളുടെ വിവാഹ മോചന വാർത്ത ഇതിനോടകം പലരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിൽ ഇരുവരുടേയും തീരുമാനം അപ്രതീക്ഷിതമായിരുന്നു. ജയ്‌പൂരിലെ കുടുംബ കോടതിയിലാണ് ഉഭയ സമ്മതപ്രകാരം ടിനയും അതറും വിവാഹ മോചനത്തിന് അപേക്ഷ നൽകിയത്.
മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമിയിൽ വച്ചാണ് കശ്മീർ സ്വദേശി അതർ ഖാനുമായി ടിന പ്രണയത്തിലായത്. ഐ എ എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയായിരുന്നു ഭോപ്പാൽ സ്വദേശിയായ ടിന. കാശ്‌മീർ സ്വദേശിയായ അതർ ഖാനുമായി ടിന പ്രണയത്തിലായത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 2018 ൽ ജയ്‌പൂർ, പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്ന് ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്‌സഭാ സ്‌പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. അതേസമയം, വിവാഹത്തിൽ എതിർപ്പറിയിച്ച് ഹിന്ദുമഹാസഭ അന്ന് രംഗത്തെത്തിയിരുന്നു.
Read also: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളുടെ പ്രണയം ലൗ ജിഹാദെന്ന് ഹിന്ദു മഹാസഭ
ടീനയുടെ നേട്ടം അഭിമാനകരമാണ് എന്നാല്‍ ടീന ഒരു മുസ്ലീമിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് വേദനാജനകമാണെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നു. അത്താറുമായുള്ള ടീനയുടെ ബന്ധം ലൗവ് ജിഹാദാണെന്നും ഹിന്ദു മഹാസഭ ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ടീനയുടെ മാതാപിതാക്കള്‍ക്ക് ഹിന്ദു മഹാസഭ കത്തെഴുതി. ടീനയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അത്താര്‍ ഘര്‍ വാപ്പസിയിലൂടെ ഹിന്ദു മതം സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.