കനത്ത മഴ; നഗരത്തിലൂടെ വാഹനങ്ങളൊഴുകി പോകുന്ന വീഡിയോ...

ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത വേനല്‍മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ നഗരപ്രദേശങ്ങളില്‍ പ്രളയസമാനമായ സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നത്. 

hyderabad rains sweeps cars away the video going viral hyp

കേരളത്തില്‍ പല ജില്ലകളിലും വേനല്‍മഴ കനക്കുമ്പോള്‍ കേരളത്തിന് പുറത്തും ചില സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ബംഗലൂരു, ഹൈദരാബാദ്, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലും മഴ നാശം വിതച്ചിരിക്കുന്നത്. ഹിമാചല്‍, ജമ്മു, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത വേനല്‍മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ നഗരപ്രദേശങ്ങളില്‍ പ്രളയസമാനമായ സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നത്. 

നഗരത്തില്‍ തന്നെയുള്ള ഒരു റെസിഡന്‍ഷ്യല്‍ കോളനിയില്‍ റോഡിലൂടെ കുത്തിയൊഴുകുന്ന പുഴ പോലെ വെള്ളം പോകുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഏറെ അപകടകരമായ രീതിയില്‍ അതിശക്തമായി വെള്ളമൊഴുകുകയാണിവിടെ. കാറുകളടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ട് ഒലിച്ച് പോകുന്നത് വീഡിയോയില്‍ കാണാം. 

വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുന്നതും ആളുകള്‍ അവിടെയെല്ലാം കുടുങ്ങിക്കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പശ്ചാത്തലത്തില്‍ ആംബുലൻസിന്‍റെയോ പൊലീസ് വാഹനത്തിന്‍റെയോ ഫയര്‍ ഫോഴ്സ് വാഹനത്തിന്‍റെയോ സൈറണ്‍ കേള്‍ക്കാം. പ്രദേശത്തെ അവസ്ഥ എത്രമാത്രം ഭയാനകമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. 

 

എന്തായാലും നിലവില്‍ ഹൈദരാബാദില്‍ ആശ്വാസത്തിന് വകയുള്ള വാര്‍ത്തകളാണ് വരുന്നത്. മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം വടക്കൻ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴയ്ക്കാണ് സാധ്യത കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഇതേ ശക്തിയിലുള്ള മഴ ഏറെ നാള്‍ തുടര്‍ന്നാല്‍ അത് തീര്‍ച്ചയായും പ്രളയത്തിലേക്ക് വഴിയൊരുക്കാം. ഈയൊരു ആശങ്കയാണ് മിക്കവരും ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. 

അതേസമയം കേരളത്തില്‍ ഇന്നും വേനല്‍മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്യ ഇത് കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴയെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മഴയ്ക്ക് പുറമെ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. 

Also Read:- 'ഇങ്ങനെയാണ് മൃഗങ്ങള്‍ സംസാരിക്കുന്നത്'; ആനകളുടെയും കടുവയുടെയും വീഡിയോ...

 

Latest Videos
Follow Us:
Download App:
  • android
  • ios