ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

How You Can Slowdown Ageing Without Cosmetics

പ്രായമാകുന്നതനുസരിച്ച്​ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. എന്നാല്‍ നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണരീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബെറി പഴങ്ങള്‍, ഇലക്കറികള്‍, ബദാം, പാല്‍ തുടങ്ങിയവ കഴിക്കാം. 

രണ്ട്... 

പുകവലി ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും മോശമായി ബാധിക്കാം. പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുകയാണ് ചര്‍മ്മ സംരക്ഷണത്തിന് നല്ലത്. 

മൂന്ന്... 

സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കാം. പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. 

നാല്...

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. 

അഞ്ച്...

ഉറക്കവും ചർമ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

ആറ്...

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും വര്‍ക്കൗട്ട് മുടക്കരുത്.

Also Read: ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ ഈ ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios