മുഖത്തെ ചുളിവുകൾ മാറാൻ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കാം...

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. 

how to get rid of wrinkles with bananas

പ്രായം കൂടുന്നതനുസരിച്ച് മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം.

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. അതിനായി ചര്‍മ്മ സംരക്ഷണം പ്രധാനമാണ്.

വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം  മുഖത്തെ ചുളിവുകളെ തടയാന്‍ സഹായിക്കും. ചർമ്മത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

how to get rid of wrinkles with bananas

 


ചുളിവുകള്‍ വരാതെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍...

ഒന്ന്...

പരമാവധി സൂര്യപ്രകാശം നേരിട്ട് മുഖത്തും കഴുത്തിന്‍റെ ഭാഗത്തും പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 

രണ്ട്...

പുറത്തേയ്ക്ക് ഇറങ്ങുന്നതിന് മുന്‍പ് സണ്‍സ്ക്രീന്‍ ക്രീം ഉപയോഗിക്കാനും ശ്രദ്ധിക്കുക. 

മൂന്ന്...

വെള്ളം ധാരാളം കുടിക്കാം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 

നാല്...

വ്യായാമം ചെയ്യുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് കഴുത്തിനുള്ള വ്യായാമം ചെയ്യാൻ മറക്കരുത്.

Also Read: ഇനിയും ബ്ലാക്ക്ഹെഡ്സ് മാറിയില്ലേ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios