വെയിലേറ്റ് കരുവാളിച്ചോ? അടുക്കളയിലുണ്ട് പരിഹാരം!
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. വെയിലേല്‍ക്കുന്നത് കഴിവതും കുറയ്ക്കുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി. അതുപോലെ തന്നെ, പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്ക്രീന്‍ ക്രീമുകള്‍ പുരട്ടുക.
ചർമ്മത്തിന് ഏറ്റവും പരിചരണം വേണ്ട സമയമാണ് വേനൽക്കാലം. വേനൽക്കാലങ്ങളില്‍ നാം നേരിടുന്ന പ്രശ്നങ്ങളാണ് കടുത്ത ചൂടും വെയിലും തന്മൂലം ചര്‍മ്മത്തിലുണ്ടാകുന്ന ചൂടുകുരു, കരുവാളിപ്പ് തുടങ്ങിവയ. അതിനാല്‍ വേനൽക്കാലത്തെ ചർമ്മസംരക്ഷണം വളരെ പ്രധാനമാണ്.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. വെയിലേല്‍ക്കുന്നത് കഴിവതും കുറയ്ക്കുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി. അതുപോലെ തന്നെ, പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്ക്രീന്‍ ക്രീമുകള്‍ പുരട്ടുക. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ തേന്‍ മാത്രം ചേര്‍ത്ത് മിശ്രിതമാക്കിയും ഉപയോഗിക്കാം. തൈരില്‍ നാരങ്ങാനീര് മാത്രം ചേര്‍ത്തും പാക്ക് തയ്യാറാക്കാം. തൈര് കരുവാളിപ്പ് മാറാന്‍ ഏറേ സഹായിക്കും.
രണ്ട്...
സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. പുറത്തുപോയി വന്നയുടന്‍ തക്കാളിനീര് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്...
തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
നാല്...
രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്.
അഞ്ച്...
പകുതി നാരങ്ങ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ഇതിനുശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ചു പത്ത് മിനിറ്റ് മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറാന്‍ ഇത് സഹായിക്കും.
ആറ്...
ഏത്തപ്പഴം ഉടച്ചതിലേയ്ക്ക് പാലോ മുട്ടയുടെ വെള്ളയോ ചേർത്ത് മുഖത്തിടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
Also Read: 'ഒരു മാസം കൊണ്ട് രണ്ട് കിലോ കുറഞ്ഞു'; സമീറ റെഡ്ഡിയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്...