കരുത്തുറ്റതും നീളവുമുള്ള തലമുടി സ്വന്തമാക്കണോ? പരീക്ഷിക്കാം ഈ ഹെയര്‍ മാസ്ക്കുകള്‍...
തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.
കരുത്തുറ്റതും നീളവുമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.
ഹെയർ മാസ്ക്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില ഹെയര്‍ മാസ്ക്കുകളെ പരിചയപ്പെടാം.
ഒന്ന്...
തലമുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഏറെ നല്ലതാണ്. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചോ ആറോ കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
രണ്ട്...
കറ്റാര്‍വാഴയുടെ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ശേഷം ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറാനും നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ മാസ്ക്ക് സഹായിക്കും.
മൂന്ന്...
ഉലുവയും തലമുടി വളരാന്‍ ഏറെ ഗുണകരമാണ്. ഇതിനായി ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഇത് പരീക്ഷിക്കാവുന്നതാണ്.
നാല്...
തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക്ക് സഹായിക്കും. ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ കോഫി മാസ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.
അഞ്ച്...
മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇതിനായി ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേൻ എന്നിവ മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
Also Read: ചര്‍മ്മ സംരക്ഷണത്തിനായി പരീക്ഷിക്കാം കറ്റാര്‍വാഴ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona