'ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ആരും കേട്ടിരുന്ന് പോകും'; രസകരമായ വീഡിയോ
ഒരു നര്‍ത്തകനെയോ സ്റ്റേജ് പെര്‍ഫോമറെയോ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് ഇദ്ദേഹത്തിന്‍റെ സുരക്ഷാ അനൗണ്‍സ്മെന്‍റ്. ആത്മവിശ്വാസത്തോടുകൂടിയുള്ള ചുവടുകള്‍, ചിരി, ഭാവവ്യതിയാനങ്ങള്‍ എന്നിവയെല്ലാം യാത്രക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്.
വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കറിയാം, ഫ്ളൈറ്റില്‍ സുരക്ഷാനിര്‍ദേശങ്ങള്‍ ( Safety Announcements ) നല്‍കുകയെന്നത് പതിവ് രീതിയാണ്. പതിവ് രീതിയായത് കൊണ്ട് തന്നെ പല യാത്രക്കാരും ( Flight Passengers ) ഇത്തരത്തിലുള്ള അനൗണ്‍സ്മെന്‍റുകള്‍ ( Safety Announcements ) ശ്രദ്ധിക്കാറില്ല എന്നതും സത്യമാണ്. എന്നാല്‍ വ്യത്യസ്തമായ- സ്വതസിദ്ധമായ ശൈലിയില്‍ സുരക്ഷാ അനൗണ്‍സ്മെന്‍റ് നടത്തി യാത്രക്കാരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റിയൊരു ഫ്ളൈറ്റ് അറ്റൻഡന്‍റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
ഒരു നര്‍ത്തകനെയോ സ്റ്റേജ് പെര്‍ഫോമറെയോ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് ഇദ്ദേഹത്തിന്‍റെ സുരക്ഷാ അനൗണ്‍സ്മെന്‍റ്. ആത്മവിശ്വാസത്തോടുകൂടിയുള്ള ചുവടുകള്‍, ചിരി, ഭാവവ്യതിയാനങ്ങള്‍ എന്നിവയെല്ലാം യാത്രക്കാരെ ( Flight Passengers ) ആകര്‍ഷിച്ചിട്ടുണ്ട്.
സ്വിസ് എയര്‍ലൈൻസായ ഈസി ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ചുറുചുറുക്കുള്ള ഈ ഫ്ളൈറ്റ് അറ്റൻഡന്‍റ് കമ്പനിക്ക് മുതല്‍ക്കൂട്ടാണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ ഏറ്റവും ലളിതമായും ആസ്വാദ്യകരമായും അവതരിപ്പിക്കാൻ സാധിക്കുകയെന്നാല്‍ അത് കഴിവ് തന്നെയാണെന്നും വീഡിയോ കണ്ടവര്‍ കമന്‍റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പതിനായിരക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പല സോഷ്യല്‍ മീഡിയ പേജുകളിലും വീഡിയോയ്ക്ക് വലിയ വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ഏതാണ് ഈ യുവാവെന്നാണ് അധികപേര്‍ക്കും അറിയേണ്ടത്. എന്തായാലും അത്തരം വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.
വൈറലായ വീഡിയോ കാണാം...
Also Read:- എസി പ്രവര്‍ത്തനം നിലച്ചു; വിമാന യാത്രക്കാരുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍