Elephant Rescue : പാതിരാത്രി വെളിച്ചം പോലുമില്ലാതെ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; വീഡിയോ

തീരെ ചെറിയ ആനക്കുട്ടിയാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. നേരാം വണ്ണം വെളിച്ചം പോലും ലഭ്യമാകാത്ത ഇടത്ത്, ഏറെ പണിപ്പെട്ടാണ് വനപാലകര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

elephant calf was rescued at midnight by group from forest department

മൃഗങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ പലപ്പോഴും അവയെ രക്ഷിക്കാന്‍ ( Animal Rescue )  മനുഷ്യര്‍ തന്നെയാണ് ഓടിയെത്തുക. ഇത്തരത്തില്‍ മൃഗങ്ങളെ രക്ഷപ്പെടുത്തുന്ന സംഭവങ്ങളുടെ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ( Viral in social media )  വൈറലാകാറുണ്ട്. ഇത് കാണാനുള്ള കൗതുകം മിക്കവരിലും ഉണ്ടെന്നതിനാലാണ് ഈ വീഡിയോകളെല്ലാം വൈറലാകുന്നത്. 

അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി ( Viral in social media ). ഐഎഫ്എസ് ഉദ്യോഗസ്ഥനായ ( ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് )പര്‍വീണ്‍ കസ്വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 

പാതിരാത്രി അബദ്ധവശാല്‍ കിടങ്ങിനുള്ളില്‍ വീണുപോയ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്നതാണ് ( Animal Rescue ) വീഡിയോ. തീരെ ചെറിയ ആനക്കുട്ടിയാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. നേരാം വണ്ണം വെളിച്ചം പോലും ലഭ്യമാകാത്ത ഇടത്ത്, ഏറെ പണിപ്പെട്ടാണ് വനപാലകര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 

രാത്രി ഒരു മണിയോടെയാണ് വനപാലകര്‍ക്ക് ആനക്കുട്ടി കിടങ്ങില്‍ വീണ വിവരം ലഭിച്ചതെന്നും അപ്പോള്‍ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ച അവര്‍ വൈകാതെ രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നുവെന്നും പര്‍വീണ്‍ കസ്വാന്‍ പറയുന്നു.  മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ പേടിച്ചരണ്ട ആനക്കുട്ടിയെ വനപാലകരുടെ സംഘം കിടങ്ങില്‍ നിന്ന് പൊക്കി മുകളിലെത്തിച്ചു. 

എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴി വലുതാക്കിയ ശേഷം, ആനയെ കയറിട്ട് കെട്ടിയാണ് കിടങ്ങിന് വെളിയിലെത്തിച്ചത്. കിടങ്ങിന് പുറത്തെത്തിച്ച ശേഷം ആനക്കുട്ടിയെ തിരികെ കാട്ടിലേക്ക് വിടുന്നതും വീഡിയോയില്‍ കാണാം. അധികം ദൂരെയല്ലാതെ തന്നെ മറ്റ് ആനകള്‍ ഇതിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നിരവധി പേരാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. വനപാലകരുടെ സമര്‍പ്പണത്തിന് ഏവരും ഒരേ സ്വരത്തില്‍ നന്ദി അറിയിക്കുയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- കുഞ്ഞിന്‍റെ ജഡം വാരിയെടുത്ത് കൊണ്ടുപോകുന്ന അമ്മയാന; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios