വസ്ത്രവും കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധം!; രസകരമായ പഠനം
ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രം ഏതാണോ, അതിന് നമ്മള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണം ഏതായിരിക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ചൈന, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് രസകരമായ പഠനം നടന്നതത്രേ
കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി വളരെ പ്രത്യക്ഷമായ മാറ്റങ്ങളാണ് നമ്മുടെ ജീവിതശൈലികളില്‍ വന്നിട്ടുള്ളത്. ജോലി വീട്ടില്‍ വച്ച് തന്നെ ചെയ്യുന്ന സാഹചര്യം, ആവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക തുടങ്ങി ഇതുവരെ നാം പരിശീലിക്കാത്ത പലതും കൊവിഡ് കാലത്ത് പരിശീലിച്ച് തുടങ്ങിയിരിക്കുകയാണ്.
ഈ പുതിയ സാഹചര്യവുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തോന്നിക്കുന്ന കണ്ടെത്തലാണ് 'ജേണല്‍ ഓഫ് ബിസിനസ് റിസര്‍ച്ച്' എന്ന പ്രസിദ്ധീകരണത്തിലൂടെ ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.
ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രം ഏതാണോ, അതിന് നമ്മള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണം ഏതായിരിക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ചൈന, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് രസകരമായ പഠനം നടന്നതത്രേ.
ഇവരിലൂടെ ഗവേഷകര്‍ മനസിലാക്കിയ വസ്തുതയാണ് ഇതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത്, 'ഫോര്‍മല്‍' വസ്ത്രം ധരിച്ച ശേഷമാണ് നമ്മള്‍ കഴിക്കാനിരിക്കുന്നതെങ്കില്‍ ആരോഗ്യകരമായ ഭക്ഷണമാണ് അധികവും നമ്മള്‍ തെരഞ്ഞെടുക്കുകയത്രേ. അതേസമയം സാധാരണ വേഷമാണ് ധരിച്ചിരിക്കുന്നതെങ്കില്‍ ഭക്ഷണം അതിന് അനുസരിച്ച് അനാരോഗ്യകരമായിരിക്കാനുള്ള സാധ്യതയും കൂടുതലാണത്രേ.
മാനസികമായ ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്ത് അധികം പേരും 'ഫോര്‍മല്‍സ്' ഉപേക്ഷിച്ചിട്ടുണ്ടെന്നും ഇത് അവരുടെ ഭക്ഷണരീതികളില്‍ തന്നെ പ്രതിഫലിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു. ഏതായാലും രസകരമായ ഈ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
Also Read:- വര്‍ഷങ്ങള്‍ പഴക്കമുള്ള വയറുകളും ബോൾട്ടുകളും ഉപയോഗിച്ച് വസ്ത്രം; താരമായി ഡിസൈനർ...