ആണുങ്ങൾക്ക്‌ നര കയറിയാൽ അത്‌ സാൾട്ട്‌ ആൻഡ്‌ പെപ്പറും പെണ്ണുങ്ങൾക്കാണെങ്കിൽ അമ്മച്ചി ലുക്കും; കുറിപ്പ്

മോഡേൺ ലുക്കിൽ താരം എത്തിയപ്പോൾ നിരവധി പേർ അഭിനന്ദനവുമായി എത്തി. എന്നാൽ, വിമർശിച്ചും പരിഹസിച്ചും ചിലർ എത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചുട്ടമറുപടി  നൽകിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.

dr nelson joseph facebook post about rajini chandy makeover photoshoot

നടി രാജിനി ചാണ്ടിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. ആതിര ജോയ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മോഡേൺ ലുക്കിൽ താരം എത്തിയപ്പോൾ നിരവധി പേർ അഭിനന്ദനവുമായി എത്തി. എന്നാൽ, വിമർശിച്ചും പരിഹസിച്ചും ചിലർ എത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചുട്ടമറുപടി  നൽകിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.

സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്ന ടീംസുണ്ട്. പിള്ളേരുടെയാ ഫോട്ടോഷൂട്ടെങ്കില്‍ അവന്‍ അപ്പനെയും അമ്മയെയും അന്വേഷിക്കും. യൗവനത്തില്‍ കെട്ടിച്ച് വിടത്തതിന്റെയാന്നോ കെട്ടിയോന്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാന്നോ ആയിരിക്കും കമന്റ്. ഹ. . .എത്ര കൃത്യമായിട്ട് ഫോളോ ചെയ്യുന്നു സംസ്‌കാരം. അത്തരം കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണെനിക്ക് ഇഷ്ടപ്പെട്ടത്. ' എന്നെ നന്നാക്കാന്‍ വരേണ്ട ' എന്ന്... അല്ലാതെപിന്നെ. പോയി പണി നോക്കാന്‍ പറയണം എന്ന്... - ഡോ. നെൽസൺ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം...

അഭിനേത്രി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണുന്നത് ഒരു വാര്‍ത്തയിലൂടെയാണ്. ആദ്യം തോന്നിയത് അസൂയയാണ്. തനിക്ക് കംഫര്‍ട്ടബിളാണെന്ന് തോന്നുന്ന, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതോര്‍ത്ത്. അതിനു താഴോട്ടുള്ള കമന്റ്‌സ് വായിച്ചപ്പൊ ഒരു മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാനും അവരുടെ സ്വസ്ഥതയും സന്തോഷവും നശിപ്പിക്കാനും ഒരുളു്പുമില്ലാത്ത മലയാളിയുടെ തനിനിറവും കണ്ടു.

'ഓട്ടോറിക്ഷ എത്ര പണിത് പെയിന്റടിച്ചാലും ബെന്‍സാവുമോ ' ' ഇതിന്റെയൊക്കെ മക്കളെ പറഞ്ഞാ മതി. അവര്‍ ഇതൊന്നും കാണുന്നില്ലേ '  ' ഈ പരട്ട തള്ള ചത്തില്ലേ? ' ' എഴീച്ച് പോ കിളവീ '  എന്ന് തുടങ്ങി സഭ്യതയുടെ അതിര്‍ വരമ്പുകളുടെയൊക്കെ ഒരുപാട് താഴെക്കിടക്കുന്ന, അവരുടെ ശരീരത്തെക്കുറിച്ച് അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകള്‍ വരെക്കാണാം.

അതിപ്പൊ അങ്ങനെയാണല്ലോ. ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് അത് പ്രതീക്ഷിക്കണമല്ലോ. പുരുഷ നടന്മാരുടെ മേക് ഓവറുകളെ ആഘോഷിക്കുന്ന മലയാളി തന്നെയാണ് ഈ തോന്ന്യാസത്തിനു നില്‍ക്കുന്നതെന്നുള്ളത് വിരോധാഭാസം. അല്ല, ഇതിനിടയ്ക്ക് മക്കളെ അന്വേഷിക്കുന്നതെന്താണെന്ന് മനസിലാവുന്നില്ല. ഓ ആ ചേട്ടന്‍ മറ്റേ ടീമായിരിക്കും. ' ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി '.  

അതനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്ന ടീംസുണ്ട്. പിള്ളേരുടെയാ ഫോട്ടോഷൂട്ടെങ്കില്‍ അവന്‍ അപ്പനെയും അമ്മയെയും അന്വേഷിക്കും. യൗവനത്തില്‍ കെട്ടിച്ച് വിടത്തതിന്റെയാന്നോ കെട്ടിയോന്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാന്നോ ആയിരിക്കും കമന്റ്. ഹ. . .എത്ര കൃത്യമായിട്ട് ഫോളോ ചെയ്യുന്നു സംസ്‌കാരം. വര്‍ അത്തരം കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണെനിക്ക് ഇഷ്ടപ്പെട്ടത്. ' എന്നെ നന്നാക്കാന്‍ വരേണ്ട ' എന്ന്. . .അല്ലാതെപിന്നെ. പോയി പണി നോക്കാന്‍ പറയണം ന്ന്. ചിത്രങ്ങളെടുത്തത് ആതിര Athira Joy യാണ്. ഇന്‍സ്റ്റഗ്രാം profile ലിങ്കും എഫ്.ബിയുടെ ലിങ്കും കമന്റിലുണ്ട്.

അഭിനേത്രി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണുന്നത്‌ ഒരു വാർത്തയിലൂടെയാണ്. ആദ്യം തോന്നിയത്‌ അസൂയയാണ്....

Posted by Nelson Joseph on Friday, January 8, 2021
Latest Videos
Follow Us:
Download App:
  • android
  • ios