വര്‍ഷങ്ങള്‍ പഴക്കമുള്ള വയറുകളും ബോൾട്ടുകളും ഉപയോഗിച്ച് വസ്ത്രം; താരമായി ഡിസൈനർ
തായ്വാനിൽ നിന്നുള്ള വാങ് ലി ലിങ് എന്ന ഫാഷന്‍ ഡിസൈനറാണ് വൈദ്യുത മേഖലയിൽ നിന്നുള്ള ഉപേക്ഷിക്കപ്പെട്ട വയറുകളും ബോൾട്ടുകളുമൊക്കെ ഉപയോഗിച്ച് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
ഫാഷന്‍ ലോകത്ത് നടക്കുന്ന പരീക്ഷണങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവിടെയിതാ ഇലക്ട്രിക്കൽ മാലിന്യങ്ങൾ കൊണ്ട് വസ്ത്രമൊരുക്കിയ ഒരു ഫാഷൻ ഡിസൈനറാണ് താരമായിരിക്കുന്നത്.
തായ്വാനിൽ നിന്നുള്ള വാങ് ലി ലിങ് എന്ന ഫാഷന്‍ ഡിസൈനറാണ് വൈദ്യുത മേഖലയിൽ നിന്നുള്ള ഉപേക്ഷിക്കപ്പെട്ട വയറുകളും ബോൾട്ടുകളുമൊക്കെ ഉപയോഗിച്ച് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. മുപ്പത്തിയാറുകാരിയായ വാങ് ലി ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.
20 മുതല്‍ 30 വർഷത്തോളം പഴക്കമുള്ള ഇലക്ട്രിക്കൽ മാലിന്യങ്ങളാണ് വാങ് ലി വസ്ത്രം ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചത്. വയറുകളും മറ്റും സൂക്ഷ്മതയോടെ വസ്ത്രത്തിൽ പിടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇത് വസ്ത്രത്തിന് തിളക്കം നല്‍കുകയാണ് ചെയ്യുന്നത് എന്നും വാങ് ലി പറയുന്നു. തായ്പെയിൽ നടന്ന ഫാഷൻ ഷോയിൽ വാങ് ലിയുടെ വസ്ത്രത്തിന് കയ്യടി ലഭിക്കുകയും ചെയ്തു.
Also Read: തല കീഴായ കണ്ണടയുമായി ആഡംബര ബ്രാൻഡ്!