നായ്ക്കുട്ടി ജനിച്ചത് ഒറ്റക്കണ്ണും രണ്ട് നാവുകളുമായി
നായ്ക്കുട്ടിയുടെ നെറ്റിയുടെ മദ്ധ്യഭാഗത്താണ് കണ്ണ് ഉണ്ടായിരുന്നത്. വായ്ഭാഗത്ത് ഇരുവശത്തും നാവ് പുറത്തേയ്ക്ക് തള്ളിയാണ് ഇരുന്നത്.
ഫിലിപ്പീൻസിൽ ഒരു നായ്ക്കുട്ടി ജനിച്ചത് ഒറ്റക്കണ്ണും രണ്ട് നാവുകളുമായി. ഫെബ്രുവരി ആറിനാണ് സൈക്ലോപ്സ് എന്ന് പേരിട്ട നായ്ക്കുട്ടി ജനിച്ചത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്ന് രാത്രി തന്നെ സെക്ലോപ്സിന്റെ ജീവൻ നഷ്ടമായി.
നായ്ക്കുട്ടിയുടെ നെറ്റിയുടെ മദ്ധ്യഭാഗത്താണ് കണ്ണ് ഉണ്ടായിരുന്നത്. വായ്ഭാഗത്ത് ഇരുവശത്തും നാവ് പുറത്തേയ്ക്ക് തള്ളിയാണ് ഇരുന്നത്. മൂക്കും ഉണ്ടായിരുന്നില്ല. ജനിച്ചപ്പോൾ പാല് കുടിക്കാൻ സൈക്ലോപ്സിന് ഏറെ ബുദ്ധിമുട്ടായിരുന്നു. ഉടമ ആമി ഡി മാർട്ടിൻ സൈക്ലോപ്സിനെ ഒരു മൃഗഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാൽ, ശ്വാസമുട്ടൽ മൂലം രാത്രി പത്ത് മണിയോടെ നായ്ക്കുട്ടിയുടെ ജീവൻ നഷ്ടമായി. ഗർഭിണിയായിരിക്കുമ്പോൾ നായ്ക്കുട്ടിയുടെ അമ്മ എന്തോ വിഷവസ്തു കഴിച്ചത് കൊണ്ടാകാം സൈക്ലോപ്സ് ഇത്തരത്തിൽ ജനിച്ചതെന്ന് മൃഗഡോക്ടർ പറഞ്ഞു.
നായ്ക്കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം ഒരു ഗ്ലാസ് ബോക്സിൽ സൂക്ഷിച്ചിരിക്കുകയാണ് ഉടമ. സൈക്ലോപിയ എന്ന രോഗാവസ്ഥയാണ് നായ്ക്കുട്ടിയെ ബാധിച്ചത്.
മൃഗങ്ങളെ ബാധിക്കുന്ന 'സൈക്ലോപിയ' എന്ന അപൂർവ രോഗാവസ്ഥയാണ് നായ്ക്കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. ഇത് ജനിതക വൈകല്യമോ തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്ന വിഷവസ്തുക്കളോ കാരണമാകാം ഉണ്ടാകുന്നതെന്ന് ഡോക്ടർ പറഞ്ഞു.
കൊവിഡ് ബാധിച്ച 86കാരിയുടെ വിരലുകള്‍ക്ക് കറുത്ത നിറം; മുറിച്ച് മാറ്റി ഡോക്ടര്‍മാര്‍