വര്‍ഷങ്ങളായി ചെളിക്കുണ്ടില്‍ കുടുങ്ങിക്കിടന്ന ചീങ്കണ്ണിക്ക് ഒടുവില്‍ രക്ഷ...
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അടുത്തുള്ള നദിയില്‍ നിന്ന് മീന്‍പിടുത്തത്തിന് വേണ്ടി തയ്യാറാക്കിയ കൃത്രിമക്കുളത്തിലേക്ക് ചീങ്കണ്ണിയെത്തുന്നത്. തുടര്‍ന്ന് അത് അവിടെത്തന്നെ പെട്ടുപോവുകയായിരുന്നു
മൃഗങ്ങളുടെ സംരക്ഷണത്തിനും അവരുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ഒരു സംഭവമായിരുന്നു നവി മുംബൈയിലെ ഒരു കൃത്രിമക്കുളത്തില്‍ പെട്ടുപോയ ചീങ്കണ്ണിയുടെ അവസ്ഥ.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അടുത്തുള്ള നദിയില്‍ നിന്ന് മീന്‍പിടുത്തത്തിന് വേണ്ടി തയ്യാറാക്കിയ കൃത്രിമക്കുളത്തിലേക്ക് ചീങ്കണ്ണിയെത്തുന്നത്. തുടര്‍ന്ന് അത് അവിടെത്തന്നെ പെട്ടുപോവുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരുമടക്കം പലരും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പല തവണ പങ്കുവച്ചിരുന്നു.
ഒടുവില്‍ ചീങ്കണ്ണിക്ക് രക്ഷയെത്തിയിരിക്കുകയാണിപ്പോള്‍. വനപാലകരാണ് കൂടുപയോഗിച്ച് അതിനെ കുളത്തില്‍ നിന്ന് രക്ഷപ്പെടുത്തി പുറത്തെടുത്തത്. 6. 43 അടി നീളവും 35.4 കിലോഗ്രാം തൂക്കവുമുള്ള ചീങ്കണ്ണിയെ വൈദ്യപരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. വൈകാതെ തന്നെ ഇതിനെ സുരക്ഷിതമായ മറ്റൊരു ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുമെന്നും വനപാലകര്‍ അറിയിച്ചിട്ടുണ്ട്.
Also Read:- നഗരം 'വിറപ്പിച്ച്' ആട്ടിന്‍കൂട്ടം; വൈറലായ വീഡിയോ...