സിറിഞ്ച് പിടിച്ച് നില്‍ക്കുന്ന മുയലുകൾ; വെെറലായി ചിത്രങ്ങൾ
പ്രമുഖ ഹംഗേറിയന്‍ ഷെഫായ ലാസ്ലോ റിമോസിയാണ് ഈ ചോക്ലേറ്റ് മുയലച്ചന്‍മാരെ ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ ഡാർക്ക് ചോക്ലേറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ വെള്ളി നിറത്തിലുള്ള ഫുഡ് കളറിങ്ങ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.
സിറിഞ്ച് പിടിച്ച് നില്‍ക്കുന്ന ചോക്ലേറ്റ് മുയലച്ചന്‍മാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പ്രമുഖ ഹംഗേറിയന്‍ ഷെഫായ ലാസ്ലോ റിമോസിയാണ് ഈ ചോക്ലേറ്റ് മുയലച്ചന്‍മാരെ ഒരുക്കിയിരിക്കുന്നത്.
ഇറ്റാലിയന്‍ ഡാർക്ക് ചോക്ലേറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ വെള്ളി നിറത്തിലുള്ള ഫുഡ് കളറിങ്ങ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ചോക്ക്‌ളേറ്റ് സാന്തയ്ക്ക് മാസ്‌ക്കുണ്ടായിരുന്നു. എന്നാൽ ഈ മുയലച്ചന്‍മാര്‍ക്ക് മാസ്‌ക്കില്ല. കൊവിഡ് വന്നതോടെ റിമോസിന്റെ ബിസിനസ് കൂടുതൽ നഷ്ടത്തിലായിരുന്നു.
റിമോസി ക്രിസ്മസ്സിന് തയ്യാറാക്കിയ സാന്താക്ലോസ് വൻഹിറ്റാവുകയും ചെയ്തു. സാധാരണ മുയലച്ചന്‍മാരെയും റിമോസി തയ്യാറാക്കുന്നുണ്ട്. ഈസ്റ്ററിനോട് അടുപ്പിച്ചാണ് റിമോസി ഈ ചോക്‌ളേറ്റ് പരീക്ഷണങ്ങള്‍ നടത്തുന്നത്.