Hair Care: തലമുടി തഴച്ചു വളരാന്‍ ഈ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചോളൂ...

വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

add these vitamins in your diet to stop hair loss

തലമുടിയുടെ വളര്‍ച്ചയ്ക്ക് (Hair growth) വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ (vitamins) കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (food) ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും അവശ്യം വേണ്ട വിറ്റാമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ എ. മുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. ഒപ്പം ഇവ കരുത്തുറ്റ തലമുടി സമ്മാനിക്കും. അതിനായി വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്,  പപ്പായ,  പാല്‍, മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. 

രണ്ട്...

ആരോഗ്യമുള്ള തലമുടി ലഭിക്കാന്‍ സഹായിക്കുന്നതാണ് 'ബയോട്ടിന്‍' അഥവാ വിറ്റാമിന്‍ ബി7. തലമുടി തഴച്ച് വളരാനായി ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.  

മൂന്ന്...

വിറ്റാമിന്‍ സി തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ ഈ വിറ്റാമിൻ സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി. ഇവ മുടി കൊഴിച്ചില്‍ തടയുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, ബ്രോക്കോളി, ചീര, ഇലക്കറികൾ, കുരുമുളക്,  കിവി,  പയര്‍ വർഗ്ഗങ്ങൾ, പപ്പായ തുടങ്ങിയവയില്‍ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

നാല്...

വിറ്റാമിന്‍ ഡി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചിലിനെ തടഞ്ഞു നിർത്താൻ ശേഷിയുള്ളവയാണ് ഇവ. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട  എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് ലഭിക്കും. 

അഞ്ച്...

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊന്നാണ്  ആന്‍റിഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വിറ്റാമിൻ ഇ.  ഇവ രക്തചംക്രമണം വർധിപ്പിച്ചുകൊണ്ട് ഓക്സിജൻ വിതരണത്തെ മികച്ചതാക്കുന്നു. ഇത് തലമുടി തഴച്ചു വളരാന്‍ സഹായിക്കും. ചീര, ബ്രോക്കോളി, അവക്കാഡോ, ബദാം, ഒലീവ് ഓയിൽ,  മത്തങ്ങ, കിവി തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിറ്റാമിൻ ഇ ലഭിക്കും. 

Also Read: പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ...

Latest Videos
Follow Us:
Download App:
  • android
  • ios