ദിവസവും ഒരു ബര്‍ഗര്‍ കഴിക്കുന്നയാള്‍ ; 50 വര്‍ഷം പിന്നിട്ടപ്പോള്‍ ഇദ്ദേഹത്തെ തേടിയെത്തിയത്...
ഒരു മനുഷ്യൻ കഴിഞ്ഞ 50 വര്‍ഷങ്ങളായി ദിവസവും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഭക്ഷണം തന്നെ മുടങ്ങാതെ കഴിക്കുകയാണ്. എത്ര ഇഷ്ടവിഭവമാണെന്ന് പറഞ്ഞാലും അത് ഇത്രയും വര്‍ഷമായി മുടങ്ങാതെ കഴിക്കുന്നു എന്ന് പറയുന്നത് അല്‍പം അവിശ്വസനീയം തന്നെയാണ്, അല്ലേ?
മിക്കവര്‍ക്കും അവരവരുടേതായ ഒരു ഇഷ്ടഭക്ഷണം കാണും. എപ്പോള്‍ കിട്ടിയാലും കഴിക്കാം എന്ന് തോന്നുന്ന, അത്രയും ഇഷ്ടമുള്ള എന്തെങ്കിലും ഭക്ഷണം. എന്നാല്‍ ഇത് എല്ലാ ദിവസവും കൃത്യമായി കഴിക്കാൻ കഴിയുമോ, അല്ലെങ്കില്‍ അതിന് ശ്രമിക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും ഇല്ല.
എന്നാലിതാ ഒരു മനുഷ്യൻ കഴിഞ്ഞ 50 വര്‍ഷങ്ങളായി ദിവസവും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഭക്ഷണം തന്നെ മുടങ്ങാതെ കഴിക്കുകയാണ്. എത്ര ഇഷ്ടവിഭവമാണെന്ന് പറഞ്ഞാലും അത് ഇത്രയും വര്‍ഷമായി മുടങ്ങാതെ കഴിക്കുന്നു എന്ന് പറയുന്നത് അല്‍പം അവിശ്വസനീയം തന്നെയാണ്, അല്ലേ?
മെക്-ഡൊണാള്‍ഡ്സിന്‍റെ ബിഗ് മാക് (ഹാംബര്‍ഗര്‍) ആണ് യുഎസില്‍ നിന്നുള്ള ഡോണ്‍ ഗോര്‍സ്കെ എന്ന എഴുപതുകാരൻ കഴിഞ്ഞ 50 വര്‍ഷങ്ങളായി കഴിക്കുന്നത്. ഒരേ ബ്രാൻഡിന്‍റെ ഒരേ ഉത്പന്നം വര്‍ഷങ്ങളായി മുടങ്ങാതെ കഴിക്കുന്ന ഡോണിനെ തേടി ഗിന്നസ് ലോക റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്.
2018ല്‍ തന്നെ പുരസ്കാരത്തിന് ഡോണ്‍ അര്‍ഹനായി. ഇപ്പോള്‍ തന്‍റെ വ്യത്യസ്തമായ യാത്രയ്ക്ക് അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഡോണ്‍. മരണം വരെയും തനിക്ക് ബിഗ് മാക് കഴിക്കണമെന്നാണ് ആഗ്രഹമെന്ന് ഇദ്ദേഹം പറയുന്നു. ഇങ്ങനെയൊരു അംഗീകാരം തന്നെ തേടിവരുമെന്ന് ചിന്തിച്ചിട്ടല്ല, മറിച്ച് ഇത് കഴിക്കാൻ ശരിക്കും തനിക്ക് ഏറെ ഇഷ്ടമായതിനാലാണ് ഈ ശീലം നിര്‍ത്താത്തതെന്നും അതേസമയം ഗിന്നസ് ലോകറെക്കോര്‍ഡ് നേടിയതില്‍ സന്തോഷമുണ്ടെന്നും ഡോണ്‍ പറയുന്നു.
'മരണക്കിടക്കയിലായിരിക്കും ഞാൻ അവസാനമായി ബിഗ് മാക് കഴിക്കുകയെന്ന് ഞാൻ ചിന്തിക്കും. അവിടെയും എനിക്ക് എന്‍റെ മകൻ അത് വാങ്ങിക്കൊണ്ട് വന്ന് തരുമായിരിക്കും. എനിക്ക് കിട്ടിയ അംഗീകാരം നിസാരമല്ല. അത് തകര്‍ക്കാൻ ഒരു വ്യക്തിക്ക് ഇത്രയധികം വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. അമ്പത് വര്‍ഷം ഞാൻ മുടങ്ങാതെ ബിഗ് മാക് കഴിച്ചുവെന്ന് പറയുമ്പോള്‍ സമയം എത്ര പെട്ടെന്നാണ് കടന്നുപോയത് എന്നാണ് ഞാൻ ചിന്തിക്കുന്നത്...'- എഴുപതുകാരനായ ഡോണ്‍ പറയുന്നു.
ഓരോ ബര്‍ഗര്‍ കഴിക്കുമ്പോഴും അതിന്‍റെ ബോക്സും വാങ്ങിക്കുമ്പോള്‍ പണം നല്‍കിയതിന്‍റെ ബില്ലും ഇദ്ദേഹം സൂക്ഷിക്കുന്നുണ്ട്. ഇത് വച്ചാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. എന്തായാലും വ്യത്യസ്തമായ രീതിയില്‍ ലോക റെക്കോര്‍ഡ് നേടിയ ഡോണിന്‍റെ കഥ വാര്‍ത്തകളിലൂടെ ഇന്ന് നിരവധി പേര്‍ അറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.
Also Read:- 'കലക്കൻ ചിക്കൻ കറിയും ചോറും'; ലോറിക്ക് അകത്തെ 'കുക്കിംഗ്' വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-