24 മണിക്കൂറിനിടെ 23,000ലധികം മരങ്ങള്‍ നട്ട് റെക്കോര്‍ഡ് നേടി 23കാരന്‍; വീഡിയോ

'വാവ് ! ഒരു 23കാരന്‍ വെറും 24 മണിക്കൂറില്‍ 23,060 മരങ്ങള്‍ നട്ട് പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഒരു മിനിറ്റില്‍ 16 മരങ്ങള്‍ നടാന്‍ കഴിയും എന്നാണ് ആന്‍റ്വയിന്‍ മോസ് പറയുന്നത്. അതായത് ഒരു സെക്കന്‍ഡില്‍ 3.75 മരങ്ങള്‍ വീതം'-  മന്ത്രി എറിക് സോള്‍ഹൈം ട്വിറ്ററില്‍ കുറിച്ചു. 

23 year old plants over 23000 tree saplings in 24 hours

24 മണിക്കൂറിനിടെ 23,000- ലധികം മരങ്ങള്‍ നട്ട് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ 23- കാരനും കനേഡിയന്‍ യുവാവുമായ ആന്‍റ്വയിന്‍ മോസിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍വേയുടെ മുന്‍ പരിസ്ഥിതി മന്ത്രി എറിക് സോള്‍ഹൈം ആണ് ഇദ്ദേഹം മരങ്ങള്‍ നടുന്നതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

'വാവ് ! ഒരു 23- കാരനാണ് വെറും 24 മണിക്കൂറില്‍ 23,060 മരങ്ങള്‍ നട്ട് പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഒരു മിനിറ്റില്‍ 16 മരങ്ങള്‍ നടാന്‍ കഴിയും എന്നാണ് ആന്‍റ്വയിന്‍ മോസ് പറയുന്നത്. അതായത് ഒരു സെക്കന്‍ഡില്‍ 3.75 മരങ്ങള്‍ വീതം' -  മന്ത്രി എറിക് സോള്‍ഹൈം ട്വിറ്ററില്‍ കുറിച്ചു. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ നേടിയ യുവാവ് എന്ന റെക്കോര്‍ഡാണ് യുവാവ് നേടിയത്. കഴിഞ്ഞ വര്‍ഷമാണ് യുവാവിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്.  കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ ആണ് യുവാവിന്‍റെ ഈ ഒറ്റയാള്‍ പോരാട്ടം. 

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് എറിക് ട്വിറ്ററിലൂടെ പങ്കുവച്ചത്.  വീഡിയോ ഇതുവരെ 1.7 മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്.  നിരവധി പേര്‍ യുവാവിനെ പ്രശംസിച്ചു കൊണ്ട് കമന്‍റുകള്‍ ചെയ്യുകയും ചെയ്തു. 

 

 

Also Read: ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്ന ജര്‍മന്‍കാരി; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios