ഒരു മാവില്‍ തന്നെ 121 തരം മാമ്പഴം; ഇത് അപൂര്‍വമായ പരീക്ഷണം...
ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ മാമ്പഴക്കൃഷി വ്യാപകമായി നടക്കുന്ന സ്ഥലമാണ്. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധര്‍ ഒരു പരീക്ഷണത്തിന് തുടക്കമിട്ടു. ഒരു മാവില്‍ നിന്ന് തന്നെ പല ഇനത്തിലുള്ള മാമ്പഴങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി പത്ത് വയസ് തികഞ്ഞ ഒരു മാവ് തെരഞ്ഞെടുത്ത്, അതിന്റെ ശിഖരങ്ങളില്‍ മറ്റ് ഇനത്തില്‍ പെടുന്ന മാവുകളുടെ ശിഖരങ്ങള്‍ വച്ച് പിടിപ്പിച്ചു
പല ഇനത്തിലും ഉള്‍പ്പെടുന്ന മാമ്പഴങ്ങളുടെ ഒരു കലവറയാണ് ഇന്ത്യ. ഏതാണ്ട് 1500ഓളം വ്യത്യസ്തമായ ഇനത്തിലുള്ള മാമ്പഴം ഇന്ത്യയിലുള്ളതായാണ് കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി മാമ്പഴക്കൃഷിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന, അതിലൂടെ മാത്രം ഉപജീവനം നടത്തുന്ന ഗ്രാമങ്ങള്‍ തന്നെയുണ്ട്.
ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ അത്തരത്തില്‍ മാമ്പഴക്കൃഷി വ്യാപകമായി നടക്കുന്ന സ്ഥലമാണ്. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധര്‍ ഒരു പരീക്ഷണത്തിന് തുടക്കമിട്ടു. ഒരു മാവില്‍ നിന്ന് തന്നെ പല ഇനത്തിലുള്ള മാമ്പഴങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതിനായി പത്ത് വയസ് തികഞ്ഞ ഒരു മാവ് തെരഞ്ഞെടുത്ത്, അതിന്റെ ശിഖരങ്ങളില്‍ മറ്റ് ഇനത്തില്‍ പെടുന്ന മാവുകളുടെ ശിഖരങ്ങള്‍ വച്ച് പിടിപ്പിച്ചു. ഇപ്പോള്‍ ഈ മാവില്‍ 121 ഇനം മാമ്പഴമാണ് ഉണ്ടാകുന്നത്. വിജയകരമായ പരീക്ഷണം ഗ്രാമങ്ങളിലെല്ലാം നടത്താനും മാമ്പഴ ഉത്പാദനമേഖലയില്‍ വലിയ തരംഗമുണ്ടാക്കാനുമാണ് ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധരുടെ ശ്രമം.
സഹരാന്‍പൂരില്‍ തന്നെ സമാനമായ രീതിയില്‍ പലയിടങ്ങളിലും പരീക്ഷണം നടന്നുവരികയാണ്. എങ്കിലും 121 ഇനത്തിലുള്ള മാമ്പഴം ലഭിക്കുന്ന മാവ് എന്നത് അപൂര്‍വമായ പ്രതിഭാസം തന്നെയാണ്. ദശേരി, ചൗന്‍സ, രാംകേല, അമ്രപാലി, സഹരാന്‍പൂര്‍ അരുണ്‍, സഹരാന്‍പൂര്‍ വരുണ്‍, സഹരാന്‍പൂര്‍ സൗരഭ്, സഹരാന്‍പൂര്‍ ഗൗരവ് തുടങ്ങി ഇങ്ങനെ പോകുന്ന ഈ മാവിലെ വിവിധ ഇനത്തിലുള്ള മാമ്പഴങ്ങളുടെ പേരുകള്‍.
ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ രാജ്യത്തെ കാര്‍ഷികമേഖലയെ തന്നെ ഉണര്‍ത്തുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. കര്‍ഷക ഗ്രാമങ്ങള്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുമ്പോള്‍ അത് വലിയ ഫലം സൃഷ്ടിക്കുമെന്ന് തന്നെയാണ് സഹരാന്‍പൂരില്‍ മാമ്പഴക്കൃഷിയില്‍ പരീക്ഷണം നടത്തുന്ന വിദഗ്ധരും വിശ്വസിക്കുന്നത്.
Also Read:- രണ്ട് മാമ്പഴത്തിന് 2.7 ലക്ഷം!; കളവ് പോകാതിരിക്കാന്‍ കാവല്‍ക്കാരെ വച്ച് കൃഷി...