സ്ത്രീകളിലെ രോമവളർച്ച; വീട്ടിലുണ്ട് പ്രതിവിധി
- സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നമാണ് രോമവളര്‍ച്ച
സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നമാണ് രോമവളര്‍ച്ച. കാലുകളിലും, കക്ഷങ്ങളിലും, പുരികങ്ങളിലും, കെെകളിലുമെല്ലാം അനാവശ്യരോമങ്ങൾ വളരാറുണ്ട്. വാക്‌സിംഗ്, ത്രെഡിംഗ് പോലുള്ള മാർഗങ്ങളിലൂടെ അത് പൂർണമായി മാറ്റുകയാണ് മിക്ക സ്ത്രീകളും ചെയ്യുന്നത്. എന്നാൽ ഇപ്പോൾ വിപണികളിൽ കൃത്രിമ ക്രീമുകൾ ധാരാളമുണ്ട്. അത് ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ വീട്ടിലെ തന്നെ പപ്പായ, മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം എന്നിവ ഉപയോഗിച്ച് രോമങ്ങള്‍ പൂര്‍ണമായും മാറ്റാനാകും.
തൊലി കളഞ്ഞ അരക്കപ്പ് പപ്പായ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു പേസ്റ്റാക്കുക. ഇതിലേയ്ക്ക് അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ കലര്‍ത്തിയിളക്കുക. ഈ കൂട്ടിലേയ്ക്ക് നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. കറ്റാര്‍വാഴയില്‍ നിന്നെടുക്കുന്നതോ അല്ലെങ്കില്‍ വാങ്ങാന്‍ ലഭിക്കുന്നതോ ഉപയോഗിക്കാം. 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവയും ചേര്‍ത്തിളക്കുക. ഈ മിശ്രിതം രോമമുള്ളിടത്തിടുക.
20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. സെന്‍സിറ്റീവ് ചര്‍മമെങ്കില്‍ കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഈ മിശ്രിതം രോമങ്ങളുടെ നിറം കളയാനും വീണ്ടും രോമവളര്‍ച്ചയുണ്ടാകുന്നതു തടയാനും സഹായിക്കും. കഴുകിയ ശേഷം ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.