പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. 

tips to take care of your feet

പ്രളയദുരന്തത്തില്‍  വീടുകളും പരിസരവും ചെളിപിടിച്ചുകിടക്കുന്നതിനാല്‍ പാദങ്ങള്‍ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. വീട്ടിൽ ലളിതമായി ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം. 

1. ആദ്യമേ തന്നെ പാദങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. എപ്പോഴും ചെരുപ്പ് ധരിക്കുക. 

2.നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്.  ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ ചെളി, കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും സഹായിക്കും.

3. മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം. 

4. ചൂടുവെളളത്തില്‍ ഒരല്‍പ്പം ഷാംപൂവും കല്ലുപ്പും ഇടുക. ഇതിലേക്ക് കുറച്ച് സമയം പാദങ്ങള്‍ മുക്കിവെക്കാം. 

5. ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരം ചേര്‍ത്ത മിശ്രിതവും പുരട്ടാം. 

6. വിണ്ടുകീറുന്നത് ഒഴിവാക്കാനായി ഇളംചൂടുവെള്ളത്തില്‍ ഉപ്പും പെട്രോളിയം ജെല്ലിയും ചേര്‍ത്ത വെളളത്തില്‍ കാല്‍ മുക്കുന്നത് നല്ലതാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios