ആ ദിവസങ്ങളിലെ വയറുവേദന; പരിഹാരമുണ്ട്..!

കൗമാര പ്രായക്കാരായ പെൺകുട്ടികളുടെ അമ്മമാരിൽ നിന്ന് സ്ഥിരമായി ഉണ്ടാകുന്ന ചോദ്യമാണിത്. സാധാരണയായി പെൺകുട്ടികൾക്കു 9-14 വയസ്സിനിടയിലാണ് ആദ്യാർത്തവം ഉണ്ടാകുന്നത്. സാധാരണ ആദ്യാർത്തവ സമയത്തു  കാര്യമായി വിഷമതകൾ ഒന്നും ഉണ്ടാകാറില്ലെങ്കിലും പിന്നീടങ്ങോട്ടു ആർത്തവത്തോടനുബന്ധിച്ച് വയറുവേദന, നടുവ് വേദന, കൈ കാൽ കഴപ്പ്, ഛർദ്ദി, ക്ഷീണം, തല കറക്കം, മലബന്ധം എന്നീ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. 

tips to reduse periods pain

കൗമാര പ്രായക്കാരായ പെൺകുട്ടികളുടെ അമ്മമാരിൽ നിന്ന് സ്ഥിരമായി ഉണ്ടാകുന്ന ചോദ്യമാണിത്. സാധാരണയായി പെൺകുട്ടികൾക്കു 9-14വയസ്സിനിടയിലാണ് ആദ്യാർത്തവം ഉണ്ടാകുന്നത്. സാധാരണ ആദ്യാർത്തവ സമയത്തു  കാര്യമായി വിഷമതകൾ ഒന്നും ഉണ്ടാകാറില്ലെങ്കിലും പിന്നീടങ്ങോട്ടു ആർത്തവത്തോടനുബന്ധിച്ചു വയറു വേദന, നടുവ് വേദന, കൈ കാൽ കഴപ്പ്,ഛർദ്ദി, ക്ഷീണം, തല കറക്കം, മലബന്ധം എന്നീ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വളർച്ചയുടെ ഘട്ടങ്ങളിൽ ഉണ്ടാകുന്ന  ശാരീരിക വ്യതിയാനങ്ങൾ, പ്രധാനമായും ഹോർമോൺ വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ് ഈ അസ്വസ്ഥ്തകൾക്കു കാരണം. ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ആയൂര്‍വേദ്ദ ഡോക്ടര്‍ ഷിജിയുടെ നിര്‍ദ്ദേശങ്ങള്‍ നോക്കാം.

ആർത്തവ കാലം സ്ത്രീകൾക്ക് ബുദ്ധിമുട്ടിക്കുന്നതായി തോന്നാനുള്ള പ്രധാന കാരണം അടിവയറ്റിലും നടുവിനും ഉണ്ടാകുന്ന വേദന, കഴപ്പു , നടുവ് വേദന, കൈ കാൽ കഴപ്പ്,ഛർദ്ദി, ക്ഷീണം, തല കറക്കം, മലബന്ധം തുടങ്ങിയ അസ്വസ്ഥതകളാണ്. ഈ ലക്ഷണങ്ങളെ കൃച്ഛ്റാർത്തവം എന്ന് പറയുന്നു.

കൃച്ഛ്റാർത്തവം രണ്ടു തരത്തിൽ ഉണ്ടാകുന്നു. പ്രാഥമിക കൃച്ഛ്റാർത്തവം , ദ്വിതീയ കൃച്ഛ്റാർത്തവം എന്നിങ്ങനെയാണ് തരം തിരിക്കുന്നത്. 

1. പ്രാഥമിക കൃച്ഛ്റാർത്തവം/primary dysmenorrhea

ആദ്യാർത്തവം ഉണ്ടായി ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുന്നു. ആർത്തവ സമയത്തു ഗർഭാശയത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള സ്തരം ഗര്ഭധാരണം നടക്കാത്തതിനാൽ ഗർഭാശയം ചുരുങ്ങി പൊട്ടി പുറത്തേക്കു പോകുന്നു.ഗർഭാശയം  ഉത്പാദിപ്പിക്കുന്ന പ്രോസ്റ്റഗ്ളാന്റൻ (prostaglandin)എന്ന ഹോർമോണിന്റെ പ്രവർത്തനം മൂലം ഗർഭാശയം ചുരുങ്ങുന്നതു കൊണ്ടാണ് വേദനയും കഴപ്പും ആയി അനുഭവപ്പെടുന്നത്. ആർത്തവം ആരംഭിച്ചു രക്ത സ്രാവം സാധാരണ ഗതിയിൽ ആകുമ്പോൾ പ്രോസ്റ്റഗ്ളാന്റൻ ഹോർമോണിന്റെ അളവ് കുറയുകയും തത് ഫലമായി വേദന കുറയുകയും ചെയ്യുന്നു.
ഇത് തന്നെ കാലക്രമേണ വേദനകൾ കുറഞ്ഞു വരികയും മിക്കവരിലും ആദ്യ പ്രസവത്തോട് കൂടി അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇതിനു ഔഷധ ഉപയോഗം ആവശ്യമായി വരുന്നില്ല.

എന്നാൽ പ്രാഥമിക കൃച്ഛ്റാർത്തവം തീവ്രമായ അടി  വയർ വേദനയോട് കൂടി മേൽ വയറിലും  തുടയുടെ ഉൾഭാഗങ്ങളിലും വേദന ഉണ്ടാവുകയും ചർദ്ദി, തലചുറ്റൽ, വയറിളക്കം, ബോധക്ഷയം തുടങ്ങിയവയും ഉണ്ടായാൽ വൈദ്യ സഹായം സ്വീകരിക്കേണ്ടതാണ്..

ആഹാരത്തിലും ജീവിതശൈലിയിലും ചെറിയ വ്യതിയാനങ്ങൾ വരുത്തി പ്രാഥമിക കൃച്ഛ്റാർത്തവത്തിന്റെ തീവ്രത കുറക്കാൻ സാധിക്കുന്നതാണ്. ലഘു വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നവരിൽ വേദനയുടെ തോത് കുറഞ്ഞിരിക്കുന്നു. ആർത്തവത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ മലബന്ധം ഒഴിവാക്കിയാൽ ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന കുറയാൻ സഹായകമാണ്.
ലഘുവായതും,എണ്ണമായമുള്ളതും, ചൂടുള്ളതുമായ ഭക്ഷണം , ആവശ്യത്തിനുള്ള ഉറക്കം, ലഘു വ്യായാമങ്ങൾ എന്നിവ ആർത്തവത്തിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ശീലിക്കുക. ചുക്കിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോട് കൂടി ഇടയ്ക്കിടെ കുടിക്കുക, വേദനയുള്ള ഭാഗങ്ങളിൽ ചെറു ചൂട് വയ്ക്കുക എന്നിവ വേദന കുറയ്ക്കാനായി ചെയ്യാവുന്നതാണ്.

ഇതിൽ നിന്നും വ്യത്യതസ്തമായി ആർത്തവ സമയത്തെ വേദനയും അസ്വസ്ഥതകളും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഉണ്ടായാൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ആർത്തവം ആരംഭിക്കുന്നതിനു 2-3 ദിവസങ്ങൾക്കു മുൻപ് തന്നെ ശക്തമായ വയറുവേദന, കൈകാൽ കഴപ്പ്, വയർ വീർപ്പു എന്നീ  ലക്ഷണങ്ങൾ ഉണ്ടാകുകയും ആർത്തവം ആരംഭിച്ചു രക്തസ്രാവം പൂർണതോതിൽ ആകുമ്പോൾ ഇവ അധികരിക്കുകയും ചെയ്യുന്നത് ദ്വിതീയ കൃച്ഛ്റാർത്തവത്തിന്റെ ലക്ഷണമാണ്. 

2. ദ്വിതീയ കൃച്ഛ്റാർത്തവം

ദ്വിതീയ കൃച്ഛ്റാർത്തവം മറ്റൊരു രോഗത്തിന്റെ അനുബന്ധമായി മാത്രം ഉണ്ടാകുന്നു. 

ദ്വിതീയ കൃച്ഛ്റാർത്തവത്തിന്റെ കാരണങ്ങൾ ഇവയാണ്:

  • എൻഡോമെട്രിയോസിസ്/endometriosis.

ഗര്ഭാശയത്തിനുള്ളിൽ കാണപ്പെടുന്ന സ്തരം അനുബന്ധ അവയവങ്ങളായ അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ , pelvic cavity എന്നിവിടങ്ങിലേക്കു വ്യാപിക്കുന്ന അവസ്ഥയാണ്  
എൻഡോമെട്രിയോസിസ്. രക്തസ്രാവം തുടങ്ങിയ ശേഷം വേദന കൂടുതലായി കാണുന്നു.ഓരോ ആർത്തവ ചക്രത്തിലും അസ്വസ്ഥതകൾ കൂടി വരുന്നു.

  • അഡിനോ മയോസിസ്./adenomyosis.

ഗര്‍ഭാശത്തിനുള്ളിലെ സ്തരം ഗർഭാശയ ഭിത്തികളിലേക്കു കൂടി കാണുന്ന അവസ്ഥയാണ് അഡിനോ മയോസിസ്.

  • ശ്രോണീ പ്രദേശ ശോഫം/pelvic inflammatory disease

ഗര്‍ഭാശയത്തിലും അനുബന്ധ അവയവങ്ങളിലും ഉണ്ടാകുന്ന നീർക്കെട്ട്, അണുബാധ എന്നിവ കൊണ്ട് ദ്വിതീയ  കൃച്ഛ്റാർത്തവം ഉണ്ടാകാം.

  • ഗർഭാശയ മുഴകൾ/fibroids.

ഗര്ഭാശയത്തിലുണ്ടാകുന്ന മുഴകൾ പ്രോസ്റ്റഗ്ലാൻഡിൻ കൂടുതലായി ഉത്പാദിപ്പിക്കുന്നതിനാൽ വേദനയും മറ്റ് ബുദ്ധിമുട്ടുകളും കൂടുതലായി കാണുന്നു. ദ്വിതീയ കൃച്ഛ്റാർത്തവത്തിൽ ഡോക്ടറെ കണ്ടു പരിശോധിച്ചു കാരണം കണ്ടെത്തി അതിനുള്ള ചികിത്സ ചെയ്യേണ്ടതാണ്. ഗർഭാശയ പരിശോധന, അൾട്രാ സൗണ്ട് സ്കാൻ, ലാപ്രോസ്കോപ്പി എന്നിവ രോഗ നിർണയത്തിനായി ഉപയോഗിക്കുന്നു.

കൃച്ഛ്റാർത്തവത്തിനായി വേദന സംഹാരികൾ നിരന്തരം കഴിക്കുന്നത് നല്ല പ്രവണതയല്ല. പ്രാഥമിക കൃച്ഛ്റാർത്തവം മിക്കപ്പോഴും ഉപദ്രവകാരിയല്ലെങ്കിലും ദ്വിതീയ കൃച്ഛ്റാർത്തവം ശരിയായ ചികിത്സ കൃത്യ സമയത്തു ലഭിച്ചില്ലെങ്കിൽ ജീവിതത്തെ സാരമായി ബാധിക്കാം.


 

Latest Videos
Follow Us:
Download App:
  • android
  • ios