മുടി അഴകും കരുത്തുമുള്ളതാക്കൂ; പതിവായി ഇവ ചെയ്യാം...

കുളിയും ഭക്ഷണവുമെല്ലാം മുടിയുടെ വളര്‍ച്ചയേയും കരുത്തിനേയും സ്വാധീനിക്കുന്നു. മുടി അഴകുറ്റതാക്കാന്‍ ഉപയോഗിക്കുന്ന പലതും മുടിയെ ഇല്ലാതാക്കുന്നു

simple ways to care hair

ഓരോ കാലാവസ്ഥയ്ക്കുമനുസരിച്ച് ഭക്ഷണവും വസ്ത്രവുമെല്ലാം മാറുന്നത് പോലെ തന്നെയാണ് സൗന്ദര്യ സംരക്ഷണവും. മുടിക്കും ഈ വ്യത്യാസങ്ങള്‍ ബാധകം തന്നെയാണ്. എങ്കിലും പൊതുവേ എങ്ങനെയാണ് മുടി വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനാവുകയെന്ന് നോക്കാം.

  • ദിവസവും മുടി വെള്ളം ഉപയോഗിച്ച് കഴുകുക. ഷാമ്പൂ ഒന്നിടവിട്ട ദിവസങ്ങളില്‍ തേച്ചാല്‍ മതിയാകും. 
  • നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക. നനഞ്ഞ മുടി ഒന്നിച്ച് കെട്ടിവയ്ക്കുമ്പോള്‍ തലയില്‍ ചൂട് പടര്‍ന്നുകൊണ്ടിരിക്കും.
  • അഞ്ചോ ആറോ ആഴ്ച കൂടുമ്പോള്‍ മുടി മുറിക്കുന്നത് പതിവാക്കുക. ഇതിലൂടെ ജീവന്‍ നഷ്ടപ്പെട്ട മുടി പോയി പകരം പുതിയ വരി -മുടിയുണ്ടാകും. 

 

       simple ways to care hair

 

  • കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന എണ്ണ തന്നെ ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും തേക്കാവുന്നതാണ്. 
  • മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കുമാവശ്യമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം പ്രോട്ടീനുകളും ഒമേഗ 3-ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണമാണ് മുടിക്ക് ഏറ്റവും ഗുണം ചെയ്യുക. 
  • ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക. എന്തെല്ലാമാണ് അതിലടങ്ങിയിരിക്കുന്നതെന്ന് കൂടി അറിയണം. സള്‍ഫേറ്റ്, സോഡിയം ക്ലോറൈഡ് എന്നിവ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കാതിരിക്കുക.
  • ഷാമ്പൂ ചെയ്താല്‍ ഉറപ്പായും കണ്ടീഷനര്‍ ഉപയോഗിക്കുക. മുടി ഒതുങ്ങി നില്‍ക്കാന്‍ മാത്രമല്ല, പൊട്ടിപ്പോകുന്നത് തടയാനും ഇത് സഹായകമാകും. 

 

​​​​​​​       simple ways to care hair

 

  • ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ തല കഴുകുമ്പോള്‍ അമിതമായി ചൂടുള്ള വെള്ളം ഉപയോഗിക്കരുത്. കാരണം ചൂട് അധികം തട്ടിയാല്‍ അത് തലയോട്ടിയില്‍ നിന്നുള്ള മുടിയുടെ വളര്‍ച്ചയെ ബാധിക്കും. 
  • കുളിക്കാനുപയോഗിക്കുന്നത് പൈപ്പുവെള്ളമാണെങ്കില്‍ കട്ടിയുള്ള വെള്ളമാകാന്‍ സാധ്യതയുണ്ട്. അങ്ങനയെങ്കില്‍ വെള്ളം അല്‍പം നേരത്തേ പിടിച്ചുവച്ച് അതിന്റെ മുകളില്‍ നിന്നെടുത്ത് ഉപയോഗിക്കാം.
  • നീന്തല്‍ക്കുളങ്ങളിലോ കടലിലോ നീന്താന്‍ പോകുമ്പോള്‍ മുടിയും തലയും നന്നായി മൂടി വെക്കുക. കാരണം ക്ലോറിന്‍ കലര്‍ന്ന വെള്ളമാണെങ്കില്‍ മൂടി ഊര്‍ന്ന് പോകാന്‍ ഇത് ഇടയാക്കും.
  • മുടിക്ക് അഴക് കൂട്ടാന്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെയോ ക്രീമുകളുടേയോ സഹായം തേടാതിരിക്കുകയാണ് നല്ലത്. ഇത് മുടിയുടെ ഘടനയെ നശിപ്പിക്കും.
Latest Videos
Follow Us:
Download App:
  • android
  • ios