ഗര്‍ഭാശയ മുഴയും ക്യാന്‍സറും തമ്മിലുളള ബന്ധം?
ഗര്‍ഭാശയ മുഴ പല സ്ത്രീകളെയും അലട്ടുന്ന ഒന്നാണ്. സ്ത്രീ രോഗങ്ങളില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗര്‍ഭാശയ മുഴയെന്നും പറയാം. ഗര്‍ഭപാത്രത്തിന്‍റെ പേശികളില്‍ നിന്നും ഉണ്ടാകുന്ന മുഴകളാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. ഫൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും ഉണ്ടാവാറുണ്ട്.

ഇവയില്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തുണ്ടാവുന്ന മുഴകള്‍ അമിതരക്തസ്രാവം ഉണ്ടാക്കുന്നവയാണ്. ജീവിതശൈലി തന്നെയാണ് ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിന്‍റെ പ്രധാന കാരണം. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍, റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരില്‍, ആര്‍ത്തവം നേരത്തെ ഉണ്ടാവുന്ന സ്ത്രീകളില്‍, ആര്‍ത്തവം വൈകിയെത്തുന്ന സ്ത്രീകള്‍ എന്നിവരിലാണ് ഗര്‍ഭാശയ മുഴകള്‍ കൂടുതലായി കാണുന്നത്.
പലപ്പോഴും ഫൈബ്രോയിഡുകള്‍ ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കില്ല. അമിതരക്തസ്രാവം അടിവയറിനോടുള്ള വേദന എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അതുകൊണ്ട് തന്നെ ഫ്രൈബ്രോയിഡുകള്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ടോ എന്നത് പലര്‍ക്കുമുളള സംശയമാണ്. ഫ്രൈബ്രോയിഡുകള്‍ക്ക് ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. ആയിരം പേരില്‍ രണ്ട് എന്ന നിരക്കിലാണ് ഇത്.