ആര്‍ത്തവവിരാമം: ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു പ്രധാനമായ ഘട്ടമാണ് ആര്‍ത്തവവും ആര്‍ത്തവവിരാമവും. ആര്‍ത്തവവിരാമ ശേഷം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്നു. ആര്‍ത്തവ വിരാമശേഷം സ്ത്രീകള്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം.

menopause and food

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു പ്രധാനമായ ഘട്ടമാണ് ആര്‍ത്തവവും ആര്‍ത്തവവിരാമവും. പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.  ആര്‍ത്തവദിനങ്ങള്‍  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ സമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.  സമയങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. 

അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതിന്‍റെ ഫലമായി ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമ ശേഷം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്നു. അതിനാല്‍ ആര്‍ത്തവ വിരാമകാലത്തുണ്ടാകുന്ന ശാരീരിക മാനസിക വൃതിയാനങ്ങളെ മനസിലാക്കുകയും അതുനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അത്യാവിശ്യമാണ്. ആര്‍ത്തവ വിരാമശേഷം സ്ത്രീകള്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. 

ആര്‍ത്തവവിരാമ ശേഷം സ്ത്രീകള്‍ കൂടുതലായി കഴിക്കണ്ട ഒന്നാണ് ഇലക്കറികള്‍. ആര്‍ത്തവവിരാമം മൂലം എല്ലുകളുടെ ബലം കുറയാം. അതിനാല്‍ തന്നെ സ്ത്രീകള്‍ കാല്‍സ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണം. പയര്‍വര്‍ഗങ്ങളും നന്നായി കഴിക്കാം.  വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കുരുമുളക് കുറച്ച് മാത്രം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ചേര്‍ക്കുക. സുഗന്ധ വ്യഞ്​ജനങ്ങൾ കഴിക്കാം. പ്രോട്ടീണ്‍ അടങ്ങിയ ഭക്ഷണവും നന്നായി കഴിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios