ജപ്പാനീസ് സ്ത്രീകളുടെ പ്രത്യേക ജീവിത ശൈലി
ജോലി ചെയ്യാന്‍ ഒരു മടിയും ഇല്ലാത്തവരാണ് ജപ്പാന്‍കാര്‍ എന്നത് അറിയപ്പെടുന്ന കാര്യമാണ്. ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ എത്ര സമയം എടുക്കാനും, അത് തീരാതെ എഴുന്നേല്‍ക്കാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ ജപ്പാനിലെ യുവതികള്‍ക്കിടയിലെ ഒരു പുതിയ രീതി ലൈഫ് മാഗസിനുകളില്‍ ചര്‍ച്ചയാകുകയാണ്. ജോലിയ്ക്കിടയില്‍ ടോയ് ലറ്റില്‍ പോകുന്ന സമയം ലാഭിയ്ക്കാന്‍ യുവതികള്‍ ദിവസം ഡയപ്പര്‍ ഉപയോഗിയ്ക്കുന്നു എന്നതാണ് ഈ ട്രെന്‍റ്.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അഡള്‍ട്ട് ഡയപ്പറുകള്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവസ്തുക്കളുടെ ലിസ്റ്റില്‍ മുന്‍ പന്തിയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. ജപ്പാന്‍ പെണ്‍കുട്ടികള്‍ മുന്‍പും വ്യത്യസ്തമായ ജീവിത രീതികള്‍കൊണ്ട് ശ്രദ്ധേയമാണ്. ബാച്ചിലേര്‍സിനെപ്പോലെ തങ്ങളുടെ മുറികള്‍ സൂക്ഷിക്കുന്നത് ഇവിടുത്തെ പെണ്‍കുട്ടികളുടെ ശീലമാണ് പോലും.
ഈ മാറ്റത്തിന്‍റെ ഭാഗമായിത്തന്നെയാണ് ഡയപ്പര്‍ പരിഷ്ക്കാരവും.അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കാതെ മൊത്തമായി മൂത്രം വലിച്ചെടുക്കുന്ന തരം ഡയപ്പറുകള്‍ ദിവസം മുഴുവന്‍ മാറാതെ ഉപയോഗിയ്ക്കുന്നത് ഗര്‍ഭപാത്രത്തിന്‍റെ ആരോഗ്യത്തെ വരെ ബാധിയ്ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങിക്കഴിഞ്ഞു