ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് ഈ അപകടസാധ്യതകള്‍ കൂടി അറിഞ്ഞിരിക്കൂ

ടാറ്റൂകളിൽ ഉപയോഗിക്കുന്ന മഷികളിൽ കാർസിനോജെനിക് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അത് ക്യാൻസറിന് കാരണമാകുന്നതായി സമീപകാല പഠനങ്ങൾ പറയുന്നു.
 

can tattoos cause cancer and know the health risk

ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഇന്ന് ട്രെന്റായി മാറിയിരിക്കുകയാണ്. കണ്ണിനുള്ളിൽ പോലും ടാറ്റൂ ചെയ്യുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകാം. ടാറ്റൂ ചെയ്യുന്നത് കാണാൻ വളരെ ഭം​ഗിയുള്ളതാണെങ്കിലും അതിന്റെ അപകട സാധ്യതയെ കുറിച്ച് പലരും അറിയാതെ പോകുന്നു. 

ടാറ്റൂകളിൽ ഉപയോഗിക്കുന്ന മഷികളിൽ കാർസിനോജെനിക് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അത് ക്യാൻസറിന് കാരണമാകുന്നതായി സമീപകാല പഠനങ്ങൾ പറയുന്നു.

ചില ടാറ്റൂ മഷികളിൽ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ദ ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  ഇത് ലിംഫ് നോഡുകളിൽ അടിഞ്ഞുകൂടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. കൂടുതൽ നിർണായകമായ ഗവേഷണം ആവശ്യമാണെങ്കിലും ടാറ്റൂ മഷിയും ക്യാൻസറും തമ്മിലുള്ള ബന്ധം പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നും യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓങ്കോളജിയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ലിംഫറ്റിക് സിസ്റ്റത്തിൽ എത്തുന്ന ടാറ്റൂ മഷി ആരോഗ്യത്തെ ബാധിക്കുന്നു. ഇവ വെളുത്ത രക്താണുക്കളെ (ലിംഫോസൈറ്റുകൾ) ബാധിക്കുന്ന അപൂർവമായ കാൻസറായ ലിംഫോമയ്ക്കുളള സാധ്യത വർദ്ധിപ്പിക്കുന്നതായി സ്വീഡനിലെ ലൻഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ടാറ്റൂകൾ ചെയ്ത ആളുകള്‍ക്ക് ടാറ്റൂ ചെയ്യാത്തവരേക്കാള്‍ 21 ശതമാനം കൂടുതല്‍ ബ്ലഡ് ക്യാൻസർ സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. മിക്ക ടാറ്റൂ മഷികളിലും വിഷാംശം എന്ന് അറിയപ്പെടുന്ന ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ ഘന ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പദാർത്ഥങ്ങൾ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാം. അപൂർവ സന്ദർഭങ്ങളിൽ അർബുദത്തിനും ഇടയാക്കും. ചുവന്ന മഷിയാണ് സങ്കീർണതകൾ ഉണ്ടാക്കാൻ ഏറ്റവും സാധ്യതയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ടാറ്റൂ ചെയ്ത ശേഷം സൂര്യപ്രകാശം കൊള്ളുന്നത് സ്കിൻ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. ലിംഫ് നോഡുകളിൽ അടിഞ്ഞുകൂടുന്ന പിഗ്മെൻ്റുകൾ വീക്കത്തിനും രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

തെറ്റായ രീതിയിൽ ടാറ്റൂ ചെയ്യുന്നത് ബാക്ടീരിയകളോ വൈറസുകളോ രക്തത്തിലേക്ക് എത്തുന്നതിന് ഇടയാക്കും. വിട്ടുമാറാത്ത അണുബാധകൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. മോശമായി സൂചികൾ ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

പ്രമേഹരോ​ഗികൾക്ക് നെയ്യ് കഴിക്കാമോ? പഠനം പറയുന്നു


 

Latest Videos
Follow Us:
Download App:
  • android
  • ios