സൗന്ദര്യസംരക്ഷണത്തിന് ഉരുളക്കിഴങ്ങ്; അഞ്ച് ഗുണങ്ങള്‍
അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്
അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാന്‍ ഉരുളക്കിഴങ്ങിനാകും. ഉരുളക്കിഴങ്ങിന്‍റെ അത്തരത്തിലുളള ഗുണങ്ങള്‍ നോക്കാം.
പാടുകള്‍ നീക്കം ചെയ്യാന്‍
മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് സഹായിക്കും. ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കും.
നിറം വര്‍ദ്ധിപ്പിക്കാന്‍
ചര്‍മ്മത്തിലെ നിറം വര്‍ദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്തെ വ്യത്തിയാക്കാനും സഹായിക്കും.
ചുളിവുകള്‍ മാറാന്‍
ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് പരിഹാരമായി ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ക്ക്
പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍. ഇത് മാറ്റാന്‍ ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുന്നത് നല്ലതാണ്.
മുടി കൊഴിച്ചിലിന്
മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടി വളരാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് നീര് തലയില്‍ പുരട്ടിയാല്‍ മതിയാകും.