സ്തനസൗന്ദര്യത്തിന് ചെയ്യേണ്ട 6 കാര്യങ്ങൾ
- സ്തനസൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
- ഉലുവ വെള്ളം കൊണ്ട് മാറിടങ്ങൾ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.
മിക്ക സ്ത്രീകളും മുഖസൗന്ദര്യത്തിനെക്കാളും സ്തനസൗന്ദര്യത്തിനാണ് പ്രധാന്യം നൽകാറുള്ളത്. പുരുഷന്മാരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് സ്തനങ്ങൾ. സ്തനങ്ങളുടെ ഭംഗി കാത്ത് സൂക്ഷിക്കാൻ സ്ത്രീകൾ മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ദോഷവശങ്ങളെ കുറിച്ച് സ്ത്രീകൾ ചിന്തിക്കാറില്ല.
സ്തനചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. വെളിച്ചെണ്ണ, കറ്റാർ വാഴയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് സ്തനങ്ങളിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. സ്തനങ്ങളിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും ചുളിവുകള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.
ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്ന മുലക്കണ്ണുകളാണെങ്കില്‍ സ്തനങ്ങളുടെ മധ്യത്തില്‍ നിന്ന് മുലക്കണ്ണിന്റെ ഭാഗത്തേക്ക് മെല്ലെ തടവിയാല്‍ മുലക്കണ്ണുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ കഴിയും. ഇപ്രകാരം തടവല്‍ കൊണ്ടു ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. മുലക്കണ്ണുകള്‍ വരണ്ടു പോവുകയോ വിണ്ടുകീറുകയോ ചെയ്യുകയാണെങ്കില്‍ മോയ്ച്‌റൈസിങ്ങ് ക്രീം പുരട്ടാം.
ഒരിക്കലും സ്തനങ്ങളിലെ രോമം നീക്കം ചെയ്യാന്‍ 'ഹെയര്‍ റിമൂര്‍വര്‍' ക്രീം ഉപയോഗിക്കരുത്. കുളി കഴിഞ്ഞാല്‍ ടവല്‍കൊണ്ട് സ്തനങ്ങള്‍ അമര്‍ത്തി തിരുമ്മാന്‍ പാടില്ല. സ്തനചര്‍മ്മവും മുലക്കണ്ണുകളും വളരെ മൃദുലമായതിനാല്‍ വിണ്ടുകീറാനിടയാവും. സ്ത്രീകള്‍ പ്രായത്തിനും ആരോഗ്യത്തിനുമനുസരിച്ച് ഒരു വ്യായാമപരിശീലകന്റെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.
വ്യായാമം ചെയ്യുമ്പോള്‍ ബ്രാ അഴിച്ചിടുന്നതാണ് നല്ലത്. ഇറുക്കമുള്ള ബ്രാ ധരിച്ചുകൊണ്ട് വ്യായാമം ചെയ്യരുത്. സ്തനസൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. സ്തനങ്ങളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയാല്‍ വലുപ്പം തോന്നിക്കും. അതുകൊണ്ട് അമിത വണ്ണം ഉണ്ടാവാതെ സൂക്ഷിക്കണം. മാറിടത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടിയാൽ ക്യാൻസർ വരെ പിടിപ്പെടാം. ഇത് മറ്റ് അസുഖങ്ങളിലേക്കും എത്തിക്കും.
മുട്ടയുടെ വെള്ള നല്ലപോലെ അടിച്ചെടുക്കുക. ശേഷം സവാള മിക്സിയിലിട്ട് ജ്യൂസാക്കിയെടുക്കുക. മുട്ടയുടെ വെള്ളയും സവാള ജ്യൂസും ഒരു പോലെ ചേർത്ത് മാറിടങ്ങൾ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് മാറിടങ്ങളുടെ ഭംഗി കൂട്ടും.ഉലുവ വെള്ളം കൊണ്ട് മാറിടങ്ങൾ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.