ആർത്തവസമയത്തെ വേദന; ഇവ കഴിച്ചാൽ വേദന കുറയ്ക്കാം
- ആര്‍ത്തവസമയത്ത് കഠിനമായ വേദന ഉണ്ടാകാറുണ്ടോ. ആദ്യത്തെ രണ്ട് ദിവസം മിക്ക സ്‌ത്രീകള്‍ക്കും നല്ല വയറു വേദനയും നടുവേദനയും ഉണ്ടാകാറുണ്ട്. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആര്‍ത്തവസമയത്തെ വേദന ഒരു പരിധി വരെ കുറയ്‌ക്കാനാകും.
ആര്‍ത്തവസമയത്ത് കഠിനമായ വേദന ഉണ്ടാകാറുണ്ടോ. മിക്ക സ്‌ത്രീകളും ആര്‍ത്തവത്തെ പേടിയോടെയാണ് കാണുന്നത്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ മൂന്ന് ദിവസം നല്ല പോലെ രക്തസ്രാവം ഉണ്ടാകാറുണ്ട്. അത് പോലെ ആദ്യത്തെ രണ്ട് ദിവസം മിക്ക സ്‌ത്രീകള്‍ക്കും നല്ല വയറു വേദനയും നടുവേദനയും ഉണ്ടാകാറുണ്ട്.
ആര്‍ത്തവസമയത്തെ വേദന കുറയ്‌ക്കാന്‍ ചിലര്‍ മരുന്നുകള്‍ കഴിക്കാറുണ്ട്. അത് കൂടുതല്‍ ദോഷം ചെയ്യുമെന്ന് പലരും ചിന്തിക്കാറില്ല. ആര്‍ത്തവ സമയത്ത് അപ്പോഴത്തെ വേദന കുറയ്‌ക്കാന്‍ വേണ്ടി കഴിക്കുന്ന മിക്ക മരുന്നുകളും ഭാവിയില്‍ കൂടുതല്‍ ദോഷം ചെയ്യും. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആര്‍ത്തവസമയത്തെ വേദന ഒരു പരിധി വരെ കുറയ്‌ക്കാനാകും. ആര്‍ത്തവസമയത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
1. തണ്ണിമത്തന്‍, തൈര്, കറുവപ്പട്ട വെള്ളം, ഡാര്‍ക്ക് ചോക്ലേറ്റ്, ചായ, ഓറഞ്ച്, നട്‌സ് എന്നിവ ആര്‍ത്തവസമയങ്ങളില്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ആര്‍ത്തവസമയത്തുണ്ടാകുന്ന കഠിനമായി വേദനയും നടുവേദനയും കുറയ്‌ക്കാന്‍ ഇവ സഹായിക്കും.
2. ആര്‍ത്തവസമയങ്ങളില്‍ മിക്ക സ്‌ത്രീകള്‍ക്കും നല്ല പോലെ ക്ഷീണവും ഛര്‍ദ്ദിയും ഉണ്ടാകാറുണ്ട്.അതിന് ഏറ്റവും നല്ലതാണ് തണ്ണിമത്തന്‍.തണ്ണിമത്തന്‍ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഗുണം ചെയ്യും.
3. സ്‌ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് തൈര്.തൈരില്‍ ധാരാളം കാള്‍ഷ്യം അടങ്ങിയിട്ടുണ്ട്. അത് എല്ലുകള്‍ക്ക് കൂടുതല്‍ നല്ലതാണ്. ആര്‍ത്തവസമയത്ത് കാള്‍ഷ്യത്തിന്റെ അളവ് കുറയാതിരിക്കാന്‍ തൈര് സഹായിക്കും.
4. ജമന്തി പൂവിന്റെ ചായ സ്‌ത്രീകള്‍ നിര്‍ബന്ധമായും കുടിക്കണം. ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന ക്ഷീണം മാറ്റാന്‍ ഏറ്റവും നല്ലതാണ് ജമന്തി ചായ. ഹോര്‍മോണിന്റെ അളവ് നിയന്ത്രിക്കാന്‍ ജമന്തി പൂവിന്റെ ചായ സഹായിക്കും.
5. സാല്‍മണ്‍ മത്സ്യം ആര്‍ത്തവസമയങ്ങളില്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. സാല്‍മണ്‍ മത്സ്യം ശരീരത്തിലെ കൊഴുപ്പ് മാറ്റാന്‍ സഹായിക്കും. ആര്‍ത്തവസമയങ്ങളില്‍ അമിത രക്തസ്രവം ഉള്ളവര്‍ സാല്‍മണ്‍ മത്സ്യം നിര്‍ബന്ധമായും കഴിക്കണം.
6.ആര്‍ത്തവ സമയങ്ങളില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാമോ എന്ന് പലര്‍ക്കും സംശയമുണ്ട്.ഡാര്‍ക്ക് ചോക്ലേറ്റ് ആര്‍ത്തവസമയങ്ങളില്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.കാരണം ആര്‍ത്തവസമയങ്ങളില്‍ ടെന്‍ഷന്‍ മാറി വളരെ സന്തോഷത്തോടെയിരിക്കാന്‍ ചോക്ലേറ്റ് സഹായിക്കും.
7. ആര്‍ത്തവസമയത്ത് ഓറഞ്ച് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല.പൊട്ടാഷ്യം ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ച്. ആര്‍ത്തവസമയത്തെ വേദന കുറയ്‌ക്കാനും രക്തസ്രാവത്തെ നിയന്ത്രിക്കാനും ഓറഞ്ച് വളരെയധികം സഹായിക്കുന്നു.
8.മാഗ്നീഷ്യം ധാരാളം അടങ്ങിയ ഒന്നാണ് നട്‌സുകള്‍.നട്‌സുകള്‍ പൊതുവേ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്.എന്നാല്‍ ആര്‍ത്തവസമയത്ത് നട്‌സ് കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ആര്‍ത്തവസമയത്തെ കഠിനമായ വയറ് വേദന, ക്ഷീണം എന്നിവ കുറയ്‌ക്കാന്‍ നട്‌സ് സഹായിക്കും.