ക്യാന്‍സര്‍ കിടക്കയില്‍ അവളെ തേടിയെത്തിയത് അപ്രതീക്ഷിത സഹായം
ജീവിതം ഇനി നാല് മാസം മാത്രമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ത്രീക്ക് അപ്രതീക്ഷിത സഹായഹസ്തവുമായി മുന്‍ ഭര്‍ത്താവിന്‍റെ പുതിയ ഭാര്യ. ഇംഗ്ലണ്ടിലെ ബോട്ടൺ സ്വദേശിയായ നിക്കോള ഹിച്ചന്‍ സര്‍വിക്കല്‍ ക്യാന്‍സറിന്‍റെ നാലാം സ്റ്റേജിലായിരുന്നു. ചികിത്സക്കായി വളരെയധികം ബുദ്ധിമുട്ടിലായിരുന്ന 41കാരിയെ മുന്‍ ഭര്‍ത്താവിന്‍റെ ഭാര്യ സഹായം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് നിക്കോള.
നാല് മാസം മാത്രമേ ഇനി ആയുസ്സുളളൂ എന്ന് വിധിയെഴുതിയതാണ് ഡോക്ടര്‍മാര്‍. എന്നാല്‍ മുന്‍ ഭര്‍ത്താവായ ആന്‍റി ഹിച്ചിന്‍റെ ഭാര്യയുമായ ക്ലാര ക്യാംപയ്നിലൂടെ പണം സമാഹരിക്കുകയും തുടര്‍ചികിത്സ നടത്തി നിക്കോളയെ പുതുജീവിതത്തിലേക്ക് കൊണ്ടുവരുകയുമാണ് ചെയ്തത്.
ജോയും ജാക്കും എന്‍റെ ഭര്‍ത്താവിന്‍റെ കുട്ടികളാണ്. നിക്കി എന്‍റെ ഭര്‍ത്താവിന്‍റെ മുന്‍ ഭാര്യയും കൂടാതെ ഒരു നല്ല അമ്മയും, ക്ലാര പറഞ്ഞു. ജോയും ജാക്കും ഞങ്ങളുടെ മൂന്ന് വയസ്സുളള മകളുടെ സ്വന്തം സഹോദരന്‍മാരാണ്. പണം ഇന്ന് വരും നാളെ പോകും. നിക്കോള ജീവിതത്തിലേക്ക് തിരിച്ചുവരണം. മക്കള്‍ക്ക് ആ അമ്മയെ വേണം. അവര്‍ വലുതാകുന്നത് അ അമ്മ കാണണം ക്ലാര കൂട്ടിച്ചേര്‍ത്തു. പ്രൈമറി സ്കൂളിലെ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു നിക്കോള.