തലമുടി തഴച്ച് വളരാന്‍ നാരങ്ങ ഈ അഞ്ച് രീതിയില്‍ ഉപയോഗിക്കാം
തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല.
തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല.
ചെറുനാരങ്ങ എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ചെറുനാരങ്ങ ഒരു പോലെ സഹായകവുമാണ്.
തലമുടി വളരാന്‍ നാരങ്ങ നിങ്ങളെ സഹായിക്കുന്നത് എങ്ങനെയാണ്?
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ മുടിക്കൊഴിച്ചില്‍ തടയുകയും മുടി തഴിച്ച് വളരാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ തന്നെ താരന്‍ അകറ്റി തലയോട്ടിയുടെ ആരോഗ്യത്തെയും നാരങ്ങ സംരക്ഷിക്കും. നാരങ്ങ കൊണ്ട് തലമുടി എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം.
നാരങ്ങയും മുട്ടയും
ഒരു ബൌളില്‍ തണുത്ത വെള്ളം എടുക്കുക. അതിലേക്ക് മൈലാഞ്ചി പൊടിയും മുട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. അതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇത് തലമുടിയില്‍ ഇടുക. മുടി തുടങ്ങുന്ന ഭാഗം(തലയോട്ടി) മുതല്‍ മുടിയുടെ അറ്റം വരെ ഇത് പുരട്ടുക. രണ്ട് മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
നാരങ്ങയും തേങ്ങാവെള്ളവും
ബൌളില്‍ നാരങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി എടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. എന്നിട്ട് ഒന്ന് മസാജ് ചെയ്യുക. 20 മിനിറ്റിന് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
നാരങ്ങയും ഒലീവ് ഓയിലും
ഒലീവ് ഓയിലും കസ്റ്റര്‍ ഓയിലും നാരങ്ങാനീരും കൂടി മിശ്രിതമാക്കുക. എന്നിട്ട് ഇത് ചെറുതായി ഒന്ന് ചൂടാക്കിയതിന് ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടുക. പതിനഞ്ച് മിനിറ്റോളം മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
നാരങ്ങയും തേനും
നാരങ്ങാനീരും തേനും ഒലീവ് ഓയിലും കൂടി മിശ്രിതമാക്കുക. ഇത് മുടിയില്‍ മുഴുവന്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം വെള്ളത്തില്‍ ഷാമ്പൂ ചേര്‍ത്ത് കഴുകി കളയുക.