വിവാഹം കഴിഞ്ഞാൽ സ്ത്രീകളിൽ വരുന്ന 10 മാറ്റങ്ങൾ
- വിവാഹം കഴിഞ്ഞാൽ സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കുന്ന 10 മാറ്റങ്ങൾ ഇതൊക്കെ
സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിൽ ഏറ്റവും നിർണ്ണായകമായ കാര്യങ്ങളിലൊന്നാണ് വിവാഹം. വിവാഹം കഴിയുന്നതോടെ പുതിയൊരു ജീവിതത്തിലേക്കാണ് ഇരുവരും കാലെടുത്ത് വയ്ക്കുന്നത്. വിവാഹം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാറ്റം വരുന്നത് സ്ത്രീയുടെ ജീവിതത്തിലാണ്. വിവാഹത്തിന് മുമ്പ് അവൾ തന്റെ വീട്ടിൽ മകളും സഹോദരിയുമൊക്കെയാണ്. വിവാഹം കഴിഞ്ഞാൽ പിന്നീട് പക്വതയുള്ള ഭാര്യയായി മാറുന്നു.
വിവാഹം കഴിഞ്ഞാൽ സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കുന്ന 10 മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. വിവാഹം കഴിഞ്ഞാൽ സ്ത്രീകൾക്ക് കൂടുതൽ ചുമതലകൾ കൂടുന്നു. പല പെണ്‍കുട്ടികളും കളിചിരികള്‍ക്ക് അപ്പുറത്ത് ജീവിതത്തെ ഉത്തരവാദിത്വത്തോടെ കണ്ടു തുടങ്ങുന്നത് വിവാഹശേഷമാണ്. വിവാഹം കഴിഞ്ഞ് കുട്ടികൾ കൂടി ഉണ്ടായി കഴിഞ്ഞാൽ അവരുടെ ജീവിതത്തെ കൂടുതൽ സങ്കീര്‍ണ്ണമാക്കി തീര്‍ക്കുന്നു. വിവാഹത്തിന് ശേഷവും ചുമതലകളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറി നിൽക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവർക്ക് പ്രശ്നം വരുന്നില്ല.
2. വിവാഹം കഴിഞ്ഞ് പല സ്ത്രീകൾക്കും ജോലിക്ക് പോകണമെങ്കിൽ ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെ ബന്ധുക്കളോടും ചോദിച്ചാൽ മാത്രമേ പോകാൻ സാധിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ സ്ത്രീകളുടെ ജോലിക്കാര്യം പൂർണമായി തുലാസിലാകുന്നു. ഭാര്‍ത്താക്കന്മാര്‍ ജോലിക്ക് വിടാന്‍ താല്പര്യമില്ലാത്തവരാണെങ്കില്‍ സ്ത്രീകളുടെ കരിയര്‍ വിവാഹത്തോടെ അവസാനിക്കുന്നു.
3. വിവാഹത്തിന് മുമ്പ് ഒാരോ സ്ത്രീയും സ്വന്തം താല്പര്യങ്ങള്‍ പരിഗണിച്ച് മാത്രമായിരിക്കും തീരുമാനങ്ങള്‍ എടുക്കുക. എന്നാൽ വിവാഹം കഴിഞ്ഞാൽ തന്റെ ഭര്‍ത്താവുമായും കുടുംബവുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാൻ സാധിക്കു. വിവാഹം കഴിഞ്ഞാൽ സ്ത്രീകൾക്ക് പക്വത കൂടുന്നു.
4. വിവാഹത്തിന് മുമ്പ് ഒരു സ്ത്രീയ്ക്ക് സ്വന്തമായി സമയം ചെലവഴിക്കുന്നതിനോ അല്ലെങ്കില്‍ അവള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനോ പ്രശ്നം വരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞ സ്ത്രീക്ക് സ്വന്തമായി സമയം ചെലവഴിക്കുന്നതിനോ അല്ലെങ്കില്‍ അവള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനോ ഭർത്താവിനോടോ അല്ലെങ്കിൽ മറ്റ് ബന്ധുക്കളോടോ ചോദിക്കേണ്ടി വരുന്നു.
5. വിവാഹം കഴിഞ്ഞാൽ മിക്ക സ്ത്രീകൾക്കും വസ്ത്രധാരണ ശൈലി പൂർണമായി മാറുന്നു. വിവാഹിതയാവുന്ന കുടുംബത്തിന്റെ വസ്ത്രധാരണ രീതിക്ക് വിധേയപ്പെട്ടായിരിക്കും പിന്നീട് ഒാരോ സ്ത്രീകളുടെയും വസ്ത്രധാരണം. കാരണം വിവാഹത്തിന് മുന്‍പ് വരെ പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന വസ്ത്രധാരണ ശൈലി പിന്‍തുടരുന്നു. എന്നാല്‍ വിവാഹം കഴിയുന്നതോടെ അത് ഭര്‍ത്താവിന്റെയും ആ കുടുംബത്തിന്റെയും ശൈലികളോട് ചേര്‍ന്ന് പോകുന്നു. ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും വിവാഹത്തിന് ശേഷം അവരുടെ വസ്ത്രധാരണ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.
6. വിവാഹം കഴിഞ്ഞാൽ മിക്ക സ്ത്രീകളും കുടുംബത്തിന് തന്നെയാണ് പ്രധാന്യം നൽകുന്നത്. വിവാഹത്തിനുശേഷം ഒരു സ്ത്രീ ആദ്യം തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യും.പുറത്ത് പോകണമെങ്കിലും കുടുംബത്തോടെയാകും പോവുക.
7. സ്ത്രീകൾ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് സുരക്ഷിതത്വം. സ്ത്രീകള്‍ക്ക് വിവാഹത്തിലൂടെ കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ടകാര്യവും ഈ സുരക്ഷിതത്വബോധമാണ്.
8.വിവാഹം കഴിഞ്ഞാൽ പണം ലാഭിക്കാൻ മിക്ക സ്ത്രീകളും ശ്രമിക്കാറുണ്ട്. വിവാഹം കഴിഞ്ഞ മിക്ക സ്ത്രീകളും സെവിങ്സിന് പ്രധാന്യം നൽകുന്നു. വിവാഹത്തിന് മുമ്പ് മിക്ക സ്ത്രീകളും ധാരാളം പണം ചെലവഴിക്കാറുണ്ട്.
9.വിവാഹം കഴിഞ്ഞാൽ മിക്ക സ്ത്രീകൾക്കും ഭാരം കൂടുന്നു. വിവാഹം കഴിഞ്ഞ മിക്ക സ്ത്രീകളും ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ പുറകിലാണ്.
10. പ്രണയം, സെക്സ് തുടങ്ങിയവയോട് താൽപര്യം കുറയുന്നു. മിക്ക സ്ത്രീകളും വിവാഹം കഴിഞ്ഞാൽ കൂടുതൽ ഉത്തരവാദിത്തരങ്ങളിലേക്ക് കടക്കുന്നു.