സ്തനാര്‍ബുദം; കാരണങ്ങളും ലക്ഷണങ്ങളും

സ്ത്രീകളെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സ്തനാര്‍ബുദം. പലകാരണങ്ങൾ കൊണ്ടാണ് സ്തനാര്‍ബുദം ഉണ്ടാകുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ വളരെ എളുപ്പം മാറ്റാവുന്ന രോ​ഗമാണ് സ്തനാര്‍ബുദം. ആഴ്ച്ചയിലൊരിക്കല്ലെങ്കിലും സ്തനങ്ങൾ സ്വയം പരിശോധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. 

breast cancer causes and symptoms

തുടക്കത്തിലെ തന്നെ തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്ന രോ​​ഗമാണ് സ്തനാര്‍ബുദം. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്. മറ്റു ക്യാൻസറുകളെ പോലെ തിരിച്ചറിയാന്‍ പ്രയാസമേറിയതല്ല ബ്രസ്റ്റ് കാന്‍സര്‍. സ്വയം പരിശോധനകളിലൂടെ ഇതിന്റെ തുടക്കം സ്വയം കണ്ടെത്താന്‍ കഴിയും. സംശയാസ്പദമായി എന്തെങ്കിലും സ്തനങ്ങളില്‍ കാണുകയോ എന്തെങ്കിലും ലക്ഷണം തോന്നുകയോ ചെയ്താല്‍ ഉടന്‍ തന്നെ വിദഗ്ധാഭിപ്രായം തേടുകയും വേണം. സ്തനാര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

സ്തനത്തിലുണ്ടാകുന്ന മുഴ...

സ്തനങ്ങൾ ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം. സ്തനങ്ങളിൽ മുഴയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും മാറ്റാമോ കാണുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറിനെ കാണുക. മുലഞെട്ടുകള്‍ ഉള്ളിലേക്ക്  തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ചര്‍മം ചുവപ്പ് നിറമാവുകയോ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കണം.

തടിപ്പുകള്‍, ചൊറിച്ചില്‍ ഉണ്ടാവുക...

മുലഞെട്ടുകളില്‍  തടിപ്പുകള്‍ കാണപ്പെട്ടാൽ ഉടൻ ഡോക്ടറിനെ കാണുക. പൊതുവേ മാറിടത്തിലെ തൊലി വളരെ മൃദുലമാണ്. മുലക്കണ്ണില്‍ മാത്രം ശക്‌തമായി ചൊറിച്ചില്‍ അനുഭവപ്പെടുകയും തൊലിയുടെ മുകള്‍ഭാഗത്ത്‌ ചെറിയ കോശങ്ങള്‍ തരിതരിയായി പ്രത്യക്ഷപ്പെടുകയും ചെയ്‌താല്‍ സൂക്ഷിക്കണം. 

സ്തനങ്ങളില്‍ വേദന...

അവഗണിക്കാന്‍ പാടില്ലാത്ത മറ്റൊരു ലക്ഷണമാണിത്. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ട. വേദന നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. കക്ഷത്തിലുണ്ടാകുന്ന കഴല, വീക്കം എന്നിവയും പ്രധാന ലക്ഷണങ്ങളാണ്. 

breast cancer causes and symptoms

സ്തനാര്‍ബുദ സാധ്യത ...

സ്തനാര്‍ബുധം ബാധിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്.

1. കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നവരില്‍ സ്റ്റിറോയിഡ് ഈസ്‌ട്രൊജന്‍ ആയി മാറാനുള്ള സാധ്യത കൂടുതലാണ്. ഇത് അര്‍ബുദത്തിലേക്ക് വഴിതുറക്കുന്നു. 
2. പ്രസവിക്കാതിരിക്കുകയോ, വൈകി പ്രസവിക്കുകയോ ചെയ്യുന്നവരിലും അര്‍ബുദ സാധ്യതയേറെയാണ്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ ഈസ്‌ട്രൊജന്റെ അളവ് കുറഞ്ഞിരിക്കുന്നതാണ് കാരണം. 
3. വീട്ടില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത തലമുറയ്ക്ക് അര്‍ബുദം വരാന്‍ സാധ്യതയുണ്ട്. 
4. വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വളരെ വൈകി ആര്‍ത്തവം  നില്‍ക്കുകയും ചെയ്യുന്നവരില്‍ അത്രയും കാലം ഈസ്ട്രജന്റെ അളവ് കൂടുതലാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള അമിത വണ്ണം പ്രത്യേകം സൂക്ഷിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios