പുരോഗതിയിലേക്കുള്ള ഊർജ്ജ പാതയായി ട്രാൻസ് ഗ്രിഡ് 2.0: നടപ്പാക്കുന്നത് കേരളത്തിന്റെ അഭിമാന പദ്ധതി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEBL) ആണ് നടത്തിപ്പ് ചുമതലയുള്ള സ്പെഷൽ പർപസ് വെഹിക്കിൾ (SPV). ഇതിൽ ഏതാണ്ട് 1500 കോടി രൂപ ചെലവ് വരുന്ന 10 പാക്കേജുകളുടെ നിർമാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിലെ വൈദ്യുതി വിതരണ രംഗത്തെ നിലവിലുളള പ്രതിസന്ധികൾക്ക് പരിഹാരമായാണ് സംസ്ഥാന സർക്കാർ ട്രാൻസ്ഗ്രിഡ് പദ്ധതി ആവിഷ്കരിക്കുന്നത്. വൈദ്യുതി പ്രസരണ രംഗത്ത് വൻ മുന്നേറ്റമാണ് ട്രാൻസ് ഗ്രിഡിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ ഉണ്ടാവുക. വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം, ദിവസേനയുള്ള 102 മെഗാവാട്ടിന്റെ പ്രസരണനഷ്ടം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി.
2016 സെപ്റ്റംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് 5,200 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി നൽകിയത്. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEBL) ആണ് നടത്തിപ്പ് ചുമതലയുള്ള സ്പെഷൽ പർപസ് വെഹിക്കിൾ (SPV). ഇതിൽ ഏതാണ്ട് 1,500 കോടി രൂപ ചെലവ് വരുന്ന 10 പാക്കേജുകളുടെ നിർമാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ ട്രാൻസ്ഗ്രിഡ് 2.0 ന്റെ പുരോഗതിയെക്കുറിച്ചും, പ്രോജക്ടിനെ സംബന്ധിച്ച മറ്റ് വിവരങ്ങളും കിഫ്ബി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദമാക്കി.
കിഫ്ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്:
സംസ്ഥാന വികസനത്തിന് വർധിത വേഗം നൽകി ട്രാൻസ്ഗ്രിഡ് 2.0 അതിന്റെ പൂർണതയിലേക്കെത്തുന്നു.സംസ്ഥാനത്തെ വൈദ്യുതി പ്രസരണ രംഗത്ത് വൻ മുന്നേറ്റമാണ് ട്രാൻസ് ഗ്രിഡിന്റെ ആദ്യഘട്ടം പൂർത്തിയാകുതോടെ ഉണ്ടാവുക. വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം , ദിവസേനയുള്ള 102 മെഗാവാട്ടിന്റെ പ്രസരണനഷ്ടം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിലൂടെ സാധ്യമാക്കുന്നത്. സംസ്ഥാനത്തിന്റെ ദൈനം ദിന വൈദ്യുതി ഉപയോഗത്തിന്റെ ഏറിയ പങ്കും കേന്ദ്ര സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും ഉടമസ്ഥതയിലുള്ള വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളെ ആശ്രയിച്ചാണ്. എന്നാൽ തൃശൂർ മാടക്കത്തറയിലുള്ള കേന്ദ്ര ലൈൻ വഴി എത്തുന്ന ഈ വൈദ്യുതി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്ന പ്രസരണ സംവിധാനത്തിന്റെ ശേഷിക്കുറവ് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. നിലവിലുള്ള 66 K V, 110 K V ലൈനുകൾ വഴിയാണ് വിതരണം സാധ്യമായിരുന്നത്. എന്നാൽ ഈ ലൈനുകളുടെ ശേഷിയില്ലായ്മ കാരണം ദിനം പ്രതി 102 മെഗാവാട്ട് വൈദ്യുതിയുടെ പ്രസരണനഷ്ടം ഉണ്ടാകുന്നുണ്ട്. ഇതിനും പുറമേ വടക്കൻ മലബാറിലെ കനത്ത വോൾട്ടേജ് ക്ഷാമവും നിലവിലുള്ള പ്രസരണ സംവിധാനത്തിന്റെ അപര്യാപ്തത മൂലമാണ്. ശേഷി കൂടിയ HVDC ലൈനുകൾ ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു ട്രാൻസ്മിഷൻ ഗ്രിഡ് ആണ് ഇതിനു പരിഹാരം. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ട്രാൻസ് ഗ്രിഡ് 2.0. 2016 സെപ്റ്റംബർ 23ന് ബഹുമാന്യനായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് 5200 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി നൽകിയത്.രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEBL) ആണ് നടത്തിപ്പ് ചുമതലയുള്ള സ്പെഷൽ പർപസ് വെഹിക്കിൾ (SPV). ഇതിൽ ഏതാണ്ട് 1500 കോടി രൂപ ചെലവ് വരുന്ന 10 പാക്കേജുകളുടെ നിർമാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. ട്രാൻസ് ഗ്രിഡിന്റെ ആദ്യഘട്ടത്തിൽ 2021 ഓടെ കൊച്ചി ലൈനുകൾ, കോലത്തുനാട് ലൈനുകൾ, വടക്കേ മലബാർ ലൈനുകൾ,തൃശ്ശിവപേരൂർ ലൈൻ സ്ട്രെങ്തനിങ് ആദ്യഘട്ടം, ഉത്തര-ദക്ഷിണ ഇൻറർലിങ്ക്, കോട്ടയം ലൈനുകൾ എന്നിവ കമ്മിഷൻ ചെയ്യപ്പെടും.
വിജയകരമായി പൂർത്തിയാകുന്ന ആദ്യഘട്ടം
കേരളത്തിന്റെ ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമായ രീതിയിൽ പ്രസരണ ശൃംഖല ശക്തിപ്പെടുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് കിഫ്ബി ധനസഹായത്തോടെ കെഎസ്ഇബിഎൽ നടപ്പാക്കുന്ന ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒന്നാം ഘട്ടത്തിലെ പ്രവൃത്തികൾ ഇതിനകം പൂർത്തിയാവുകയോ പൂർത്തീകരണത്തിലേക്ക് അടുക്കുകയോ ചെയ്യുകയാണ്. ഉത്തര മലബാർ മേഖലയുടെ പ്രസരണ ശൃംഖലയുടെ സമഗ്രവികസനത്തിനായി നിലവിലുള്ള ലൈനുകൾ നവീകരിച്ച് ശേഷി വർധിപ്പിക്കുകയും പുതിയ സബ് സ്റ്റേഷനുകൾ നിർമ്മിക്കുകയുമാണ്.ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ തലശേരിയിൽ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന 220 K V ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന് തുടക്കമായി. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 66.44 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ശിലാസ്ഥാപനം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓഗസ്റ്റ് (ചിങ്ങം ഒന്ന് ) ന് വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചു.
മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലകളായ മഞ്ചേരി ,നിലമ്പൂർ മുനിസിപ്പാലിറ്റികളിലെയും മറ്റു 11 ഗ്രാമപഞ്ചായത്തുകളിലെയും വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസത്തിനും പരിഹാരം കണ്ട് , ഗുണമേൻമയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി യാണ് തൃക്കലങ്ങോട് പഞ്ചായത്തിൽ എളങ്കൂർ ചെറാങ്കുത്തിൽ ഒരു 220 K V സബ് സ്റ്റേഷൻ വൈദ്യുതി ബോർഡ് വിഭാവന ചെയ്തത്. 36 കോടി രൂപ ചെലവിൽ കിഫ്ബി സാമ്പത്തിക സഹായത്തോടെ ഈ പദ്ധതി ഇപ്പോൾ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക് സബ് സ്റ്റേഷൻ ആയ ഇതിന്റെ നിർമാണം നിർവഹിച്ചത് ബഹുരാഷ്ട്ര കമ്പനിയായ സീമെൻസ് ആണ്.കരാർ പ്രകാരം ഈ വർഷം ജൂലൈയിൽ മാത്രം തീർക്കേണ്ടിയിരുന്ന പദ്ധതി മാർച്ചിൽ തന്നെ പൂർത്തിയാക്കി പരീക്ഷണാർത്ഥം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
കക്കയം - നല്ലളം - കൊയിലാണ്ടി HTLS ലൈനിന്റെ പൂർത്തീകരണത്തിന് പിന്നാലെയാണ് വൻകിട പദ്ധതിയായ മഞ്ചേരി 220 K V സബ് സ്റ്റേഷന്റെ നിർമാണവും പൂർത്തിയായത്. പുരോഗമിക്കുന്ന മഞ്ചേരി-നിലമ്പൂർ 110 K V ലൈൻ കൂടി പൂർത്തിയാകുന്നതോടെ മലപ്പുറം ജില്ലയിലെ വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
അങ്ങനെ എളങ്കൂർ, അമ്പലത്തറ 220 കെ വി സബ് സ്റ്റേഷനുകൾ ,എട്ട് 110 കെ വി സബ്സ്റ്റേഷനുകൾ, മൂന്ന് 33 കെ വി സബ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശേരി 220 കെ വി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 ഓഗസ്റ്റ് 17 ( ചിങ്ങം ഒന്ന് ) , തിങ്കളാഴ്ച വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചു.