Asianet News MalayalamAsianet News Malayalam

'ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ല? ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'; ഗവര്‍ണര്‍

3 വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ​ഗവർണർ പറഞ്ഞു. 
 

Why was the anti-national activity not reported asked governor to cm
Author
First Published Oct 3, 2024, 4:35 PM IST | Last Updated Oct 3, 2024, 4:35 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ​ഗവർണർ ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ​ഗവർണർ കുറ്റപ്പെടുത്തി.

3 വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 


 

Latest Videos
Follow Us:
Download App:
  • android
  • ios