ഉരുള്‍പൊട്ടൽ ദുരന്തം; വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു

ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി.രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ

wayanad hartal latest news landslide disaster; LDF UDF hartal started

കല്‍പ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. രാവിലെ കല്‍പ്പറ്റ നഗരത്തിൽ ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ.പോലീസ് സംരക്ഷണത്തിൽ ദീർഘദൂര ബസ്സുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

ബൾക്ക് എസ്എംഎസും വോയിസ് മെസേജുകളും തീയറ്റ‍ർ പരസ്യവും പാടില്ല; പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കളക്ടർ

വാശിയോടെ കൊട്ടിക്കലാശവും കഴിഞ്ഞു, ഇന്ന് നിശബ്‍ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുതും, പ്രതീക്ഷയോടെ മുന്നണികൾ


 

Latest Videos
Follow Us:
Download App:
  • android
  • ios