Malayalam News Live: വയനാട്ടിൽ യുഡിഎഫ്-എൽഡിഎഫ് ഹര്‍ത്താൽ തുടങ്ങി

Malayalam news live updates november 19 2024

ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. രാവിലെ കല്‍പ്പറ്റ നഗരത്തിൽ ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ലക്കിടിയിൽ ഗതാഗതകുരുക്കുണ്ടായി

8:54 AM IST

സീ പ്ലെയിൻ പദ്ധതി; സർവീസ് നടത്താൻ താൽപര്യം അറിയിച്ച് 3 വൻകിട കമ്പനികൾ

സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. വിദേശ പൈലറ്റുമാര്‍ക്ക് പകരം തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നല്കി രംഗത്തിറിക്കുന്നതോടെ വൻ തോതിൽ ചെലവ് കുറക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കാനുമാകുമെന്നാണ് കണക്ക് കൂട്ടൽ

8:53 AM IST

ശബരിമലയിൽ ദർശന വഴി മാറ്റുന്ന കാര്യം പരിഗണനയിൽ

ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീർത്ഥാടകർ ക്യു കോപ്ലക്സിൽ കാത്ത് നിൽക്കാതെ നേരിട്ട് സോപാന ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്.

8:53 AM IST

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.

8:52 AM IST

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

 കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു - ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

8:54 AM IST:

സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. വിദേശ പൈലറ്റുമാര്‍ക്ക് പകരം തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നല്കി രംഗത്തിറിക്കുന്നതോടെ വൻ തോതിൽ ചെലവ് കുറക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കാനുമാകുമെന്നാണ് കണക്ക് കൂട്ടൽ

8:53 AM IST: