പാലക്കാട് ഫലം പ്രവചനാതീതമെന്ന് വെള്ളാപ്പള്ളി; എസ്എൻഡിപിക്ക് പ്രത്യേക നിലപാടില്ല; എൻഎസ്എസിനെതിരെ പരിഹാസം

പാലക്കാട് തെരഞ്ഞെടുപ്പിൽ ഇ.ശ്രീധരന് കിട്ടിയ ജനപിന്തുണ ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടണമെന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

Vellappalli Natesan says Palakkad Byelection 2024 result unpredictable

ആലപ്പുഴ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഫലം പ്രവചനാതീതമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട് ഇ.ശ്രീധരൻ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ സ്ഥാനാർത്ഥിക്ക് കിട്ടണമെന്നില്ല. ബിജെപിയിൽ ചില അപശബ്‌ദങ്ങളുണ്ട്. എസ്എൻഡിപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക നിലപാടില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ജയിക്കും. ചേലക്കര സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇപ്പോൾ മുന്നിലുള്ളത്. പി.വി.അൻവറിനെ വിലകുറച്ച് കാണേണ്ട. പ്രചാരണത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളും സീനിയർ ആ‌ർട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിർണായകമാണ്. ചെറിയ വോട്ടുകൾക്കാണ് പലപ്പോഴും പരാജയപെടാറുള്ളത്. എൻഎസ്എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios