Asianet News MalayalamAsianet News Malayalam

വയോസേവന പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്; അഭിമാനകരമായ നേട്ടമാണിതെന്ന് മേയർ ആര്യ രാജേന്ദ്രൻ

വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും  വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും മേയർ ആര്യ രാജേന്ദ്രൻ

 

Vayo Sevana Award 2024 Service for Old People to Thiruvananthapuram Corporation Mayor Arya Rajendran says this is Proud Achievement
Author
First Published Sep 16, 2024, 4:58 PM IST | Last Updated Sep 16, 2024, 4:58 PM IST

തിരുവനന്തപുരം: വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും  വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. 

ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നും ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. അഭിമാനകരമായ നേട്ടമാണിത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു. 

വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കി വയോജനങ്ങൾക്ക് മികച്ച ജീവിതാനുഭവങ്ങളും ഉയർന്ന ജീവിത നിലവാരവും ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. വയോജന സൗഹൃദ നഗരമെന്ന ഖ്യാതിയിലേക്ക് ഒരുമിച്ചുയരാം. നഗരത്തിനൊപ്പം അവരും സ്മാർട്ട് ആകട്ടെയെന്നും മേയർ പ്രതികരിച്ചു.

വളര്‍ത്തുനായകളേയും തെരുവുനായകളേയും കാണാതാകുന്നു, 4 ക്യാമറ വച്ചെങ്കിലും ഒന്നും പതിഞ്ഞില്ല; പുലിപ്പേടിയിൽ ഗ്രാമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios