Asianet News MalayalamAsianet News Malayalam

'പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും, യുഡിഎഫിന്റെ ഉറച്ച സീറ്റ്': കെ മുരളീധരൻ

തൃശൂർപൂരം അലങ്കോലമാക്കിയത് അന്തർധാരയുടെ ഭാഗമായാണ്. പൂരം അലങ്കോലമാക്കിയതിൽ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രി മൂക സാക്ഷിയായി നിന്നു. ഒരു കമ്മീഷണർ വിചാരിച്ചാൽ പൂരം അട്ടി മറിക്കാൻ പറ്റുമോ. ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ അത് സാധിക്കില്ല. 

UDF to win Palakkad by-election congress leader K Muralidharan
Author
First Published Jun 30, 2024, 12:25 PM IST

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് നഗരസഭയിൽ മാത്രമേ ബിജെപിക്ക് ചെറിയ മുൻതൂക്കമുള്ളു. പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.

തൃശൂർപൂരം അലങ്കോലമാക്കിയത് അന്തർധാരയുടെ ഭാഗമായാണ്. പൂരം അലങ്കോലമാക്കിയതിൽ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രി മൂക സാക്ഷിയായി നിന്നു. ഒരു കമ്മീഷണർ വിചാരിച്ചാൽ പൂരം അട്ടി മറിക്കാൻ പറ്റുമോ. ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ അത് സാധിക്കില്ല. ചില അന്തർധാരകൾ ഉണ്ടന്ന് എല്ലാവരും മനസ്സിലാക്കണം. വിജയത്തിനൊപ്പം ജനങ്ങൾ ഒരു വാണിംഗും നൽകിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. 

56,000 വോട്ടർമാരെ ചേർത്തപ്പോൾ സിപിഎം- ബിജെപി വിജയിക്കാൻ കൂട്ട് നിന്നു. കേരളത്തിലെ സിപിഎമ്മിന് നിലപാടില്ല. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി പിണറായി അധിക്ഷേപിച്ചു. അതിന്റെ ഫലമായാണ് തോൽവി സംഭവിച്ചത്. തിരുവനന്തപുരം മേയറേയും കെ മുരളീധരൻ വിമർശിച്ചു. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയാണ് മേയറെ വിമർശിക്കുന്നത്. പിന്നെ ഞങ്ങളായിട്ട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. പ്രസ്ഥാനത്തിരെ കുഴി തോണ്ടുന്നയാളായി തിരുവനന്തപുരം മേയർ മാറിയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. 

വിമർശനം വ്യക്തിപരമല്ല, എല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും വേണ്ടിയെന്ന് ബിനോയ് വിശ്വം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios