Asianet News MalayalamAsianet News Malayalam

'ലോക്സഭ തെരഞ്ഞെടുപ്പിലേത് അടിത്തറയിളക്കുന്ന തോൽവി, സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നുവരെ വോട്ടുചോർച്ച ഉണ്ടായി'

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തൽ വിശദീകരിച്ചത്. 

The defeat in the Lok Sabha elections was a crushing defeat says cpm
Author
First Published Jul 2, 2024, 7:24 AM IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേത് അടിത്തറയിളക്കുന്ന തോൽവിയെന്ന വിലയിരുത്തലുമായി സിപിഎം. ഒരു സ്വാധീനവും ഇല്ലാത്ത മേഖലകളിൽ വരെ ബിജെപി വോട്ടുയർത്തിയെന്നും പരാമർശം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തലുള്ളത്. സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും വോട്ട് ചോർച്ച ഉണ്ടായി എന്നും പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും വിലയിരുത്തലിൽ ചൂണ്ടിക്കാണിക്കുന്നു. ബൂത്തിലിരിക്കാൻ ആളില്ലാതിരുന്ന ഇടത്ത് പോലും ബിജെപി ലീഡ് ഉണ്ടാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തൽ വിശദീകരിച്ചത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios