പ്രതിപക്ഷത്തിന്‍റെ 'ജയ് ഭീം' വിളി; 'പാലാരിവട്ടം ബീ'മാണോയെന്ന് മുരളി പെരുനെല്ലി എംഎല്‍എ, വിവാദം

സജി ചെറിയാന്‍റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ 'ജയ് ഭീം' എന്ന് വിളിച്ചിരുന്നു. ഈ സമയത്ത്, പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി എംഎല്‍എ തിരിച്ച് ചോദിച്ചതാണ് ബഹളത്തിനിടയാക്കിയത്. 
 

UDf demands action against MLA Murali Perunelly for insulting Ambedkarite Slogan Jai Bheem


തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചതിന് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചെങ്കിലും വിവാദം വിട്ട് മാറാതെ സിപിഐ(എം). ഇത്തവണ വിവാദത്തിന് തുടക്കമിട്ടത് മണലൂര്‍ എംഎല്‍എ മുരളി പെരുനല്ലിയുടെ പരാമര്‍ശമായിരുന്നു. സജി ചെറിയാന്‍, മന്ത്രി സ്ഥാനം മാത്രം രാജിവച്ചാല്‍ പോരെന്നും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്നും നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി പറയവേയാണ് മുരളി പെരുനെല്ലിക്കും നാവ് പിഴച്ചത്. 

ഇന്ന് രാവിലെ നിയമസഭയില്‍ നടന്ന ധനാഭ്യർഥന ചർച്ചയ്ക്കിടെ മണലൂർ എം.എൽ.എ മുരളി പെരുനല്ലിയുടെ പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ ശക്തമായ പ്രതിഷേധമുയര്‍ത്തി. സജി ചെറിയാന്‍റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ 'ജയ് ഭീം' (Jai Bheem) എന്ന് വിളിച്ചിരുന്നു. ഈ സമയത്ത്, പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി എംഎല്‍എ തിരിച്ച് ചോദിച്ചതാണ് ബഹളത്തിനിടയാക്കിയത്. 

അംബേദ്ക്കറെ അപമാനിച്ച മുരളി പെരുനല്ലി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് എം.എൽ.എയും ഭരണപക്ഷ അംഗങ്ങളും വാദിച്ചു.  മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ ബഹളം തുടർന്നു. താന്‍ അംബേദ്ക്കറെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് നിയമസഭയ്ക്കകത്ത് വിളിച്ച മുദ്രാവാക്യത്തെ സംബന്ധിച്ചാണ് സംസാരിച്ചത്.  പറഞ്ഞിട്ടില്ലാത്ത കാര്യം തന്‍റെ വാചകമായി ഉയര്‍ത്തിക്കാണിക്കേണ്ട ഒരു കാര്യവുമില്ലെന്നും മുരളി പെരുനെല്ലി എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് പ്രശ്നം പരിശോധിച്ച് സ്പീക്കർ റൂളിങ് നൽകുമെന്ന് പറഞ്ഞതോടെയാണ് ബഹളം അടങ്ങിയത്. 

അതിനിടെ സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് നിർദേശം നൽകിയിരുന്നു. കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കേണ്ടി വരുന്നതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടക്കുന്നത്. എന്നാൽ മുൻ മന്ത്രിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തിൽ കീഴ്വായ്പൂർ പൊലീസില്‍ ആശയ കുഴപ്പം തുടരുകയാണ്. നിയപോദശത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരൂ. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios