സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയൊക്കെ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. 

foods that can help reduce stress and anxiety

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയൊക്കെ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്. അതോടൊപ്പം ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങളെയും ഉത്കണ്ഠയും കുറയ്ക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഡാര്‍ക്ക് ചോക്ലേറ്റ്

മഗ്നീഷ്യം, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ്  സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠയെ നിയന്ത്രിക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ഫാറ്റി ഫിഷ്

ഫാറ്റി ഫിഷ്  ഗണത്തില്‍പ്പെടുന്ന മീനുകളായ സാല്‍മണ്‍, ചാള തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റ് ആസിഡ് മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയൊക്കെ നിയന്ത്രിക്കാന്‍ സഹായിക്കും. 

3. ബ്ലൂബെറി 

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ ബ്ലൂബെറിയും സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

4. ഇലക്കറികള്‍‌

ചീര പോലെയുള്ള ഇലക്കറികളില്‍ ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ വിഷാദം, സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയവയൊക്കെ  കുറയ്ക്കാന്‍ സഹായിക്കും. 

5. അവക്കാഡോ 

അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ സ്‌ട്രെസ് കുറയ്ക്കാനും ഉത്കണ്ഠയെ നിയന്ത്രിക്കാനും  സഹായിക്കും. 

6. യോഗര്‍ട്ട് 

പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉത്കണ്ഠ, വിഷാദം, സ്ട്രെസ് എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ആര്‍ത്തവ സമയത്ത് വയറു വീർക്കുന്ന പ്രശ്നമുണ്ടോ? എങ്കില്‍‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios