മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം, തിരുവനന്തപുരത്ത് ആറ്റിൽ മുങ്ങി മരിച്ചയാൾക്കും കൊവിഡ്; മരണസംഖ്യ 175 ആയി

ആര്യനാട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്ക് മരണ ശേഷമുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

two more covid death in kerala

തിരുവനന്തപുരം: മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം വള്ളുവമ്പ്രം  സ്വദേശിനി ആയിഷയാണ്  (62) കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ഇവരുടെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതേസമയം, തിരുവനന്തപുരം ആര്യനാട് ആറ്റിൽ മുങ്ങി മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

പുതുക്കുളങ്ങര സ്വദേശി തുളസീധരനാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവായത്. 15ന് വൈകിട്ടാണ് ഇയാൾ ആറ്റിൽ മുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിച്ച ശേഷം ആറ്റിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തുളസീധരനെ കാണാതായതോടെ ഭാര്യ അന്വേഷിച്ചിറങ്ങുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് മരണങ്ങളാണ് ഔദ്യോഗികമായി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കൊവിഡ് പോസിറ്റീവാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios